മരിയന്‍ ടൈംസ് പ്രകാശനം ചെയ്തു

ഫിലാഡല്‍ഫിയ: ആത്മീയ മാധ്യമരംഗത്ത് പുത്തന്‍ ഉണര്‍വ് പകരാന്‍ ഏറെ പുതുമകളോടെ മരിയന്‍ ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലുപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും വിശ്വാസത്തിന് ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യപ്രതി സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ വികാരി റവ.ഫാ.ജോണിക്കുട്ടി പുല്ലിശ്ശേരിക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ടൈംസ് എല്ലാ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും പുറത്തിറങ്ങും. യുഎസ് മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മരിയന്‍ ടൈംസ്, യുഎസ് കത്തോലിക്കാ വാര്‍ത്തകള്‍ക്കും വത്തിക്കാന്‍ വാര്‍ത്തകള്‍ക്കും പ്രത്യേക പ്രധാന്യം നല്‍കുന്നു.
പ്രശസ്ത വചന പ്രഘോഷകനും ക്വീന്‍ മേരി മിനിസ്ട്രിയുടെ ചെയര്‍മാനുമായ ബ്ര. പി.ഡി. ഡോമിനിക് ആണ് പത്രത്തിന്റെ മാനേജിങ്ങ് എഡിറ്റര്‍. മാധ്യമ പ്രവര്‍ത്തകനും പ്രശസ്ത വചന പ്രഘോഷകനുമായ ശാന്തിമോന്‍ ജേക്കബ്ബ് ആണ് ചീഫ് എഡിറ്റര്‍. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും ദീപിക ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററും ആയ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജെനറാളും സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ്, ഹയര്‍ എജ്യൂക്കേഷന്‍ വകുപ്പുകളുടെ സെക്രട്ടറിയുമായ റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, പ്രശസ്ത ധ്യാനഗുരു ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍. ഒപ്പം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എഡിറ്റോറിയല്‍ ടീമും മരിയന്‍ ടൈംസിന്റെ പിന്നണിയിലുണ്ട്.
മരിയന്‍ ടൈംസ് കൂടാതെ യുഎസ് മലയാളികളും യൂറോപ്പും ഇതിനകം ഹൃദയപൂര്‍വം സ്വീകരിച്ചു കഴിഞ്ഞ മരിയന്‍ ടിവിയും ക്വീന്‍ മേരി മിനിസ്ട്രിയുടെ സംരംഭമാണ്.
മരിയന്‍ ടൈംസ് കോപ്പികള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്:
ക്വീന്‍ മേരി മിനിസ്ട്രി യുഎസ്എ ഐഎന്‍സി
ഡൊമിനിക് ഡൊമിനിക്
506 പാര്‍ലിന്‍ സ്ട്രീറ്റ്
ഫിലാഡല്‍ഫിയ, പിഎ-19116
യുഎസ്എ
നമ്പര്‍: 215 971 3319

You must be logged in to post a comment Login