മരുഭൂമിയില്‍ ദൈവവിളി പുഷ്പിക്കുന്നു…

അബുദാബി: എണ്ണത്തില്‍ കുറവെങ്കിലും അറേബ്യന്‍ മണ്ണിലുമുണ്ട് ക്രിസ്തു വിശ്വാസികളുടെ ചെറുകൂട്ടായ്മകള്‍. യുഎഇ യിലെ ജനസംഖ്യയില്‍ 9% മാത്രമാണ് ക്രിസ്ത്യാനികള്‍. അവരുടെയിടയില്‍ നിന്ന് 2 നവവൈദികരെക്കൂടി കപ്പുച്ചിന്‍ സഭയ്ക്ക് ലഭിച്ചിരിക്കുകയാണ്- കര്‍ണ്ണാടക സ്വദേശിയായ ഫാദര്‍ ഡറിക്ക് പോള്‍ ഡിസൂസയും മലയാളിയായ ഫാദര്‍ അരുണ്‍ രാജ് മാനുവലും.

ഫാദര്‍ ഡറിക്ക് പോള്‍ ഡിസൂസ കര്‍ണ്ണാടകത്തിലും ഫാദര്‍ അരുണ്‍ രാജ് മാനുവല്‍ കേരളത്തിലുമായിരിക്കും സേവനം ചെയ്യുക. സതേണ്‍ അറേബ്യന്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ആണ് ഇരുവര്‍ക്കും പട്ടം നല്‍കിയത്.

ഇന്ത്യ, ആഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറി വന്നവരാണ് യുഎഇ യിലെ ക്രിസ്ത്യാനികളില്‍ അധികവും. ഫാദര്‍ ഡറിക്ക് പോള്‍ ഡിസൂസ കര്‍ണ്ണാടകയിലെ ഉടുപ്പി സ്വദേശിയാണ്. ഫാദര്‍ അരുണ്‍ രാജ് മാനുവലിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്ന് അബുദാബിയിലേക്ക് കുടിയേറിയവരും.

വിശ്വാസത്തിനു വേണ്ടി നിലകൊണ്ട് യഥാര്‍ത്ഥ ക്രിസ്തു സാക്ഷികളാകാന്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നവവൈദികരോട് ആഹ്വാനം ചെയ്തു. ക്രിസ്തുവിനെ വഹിക്കുന്നവരായി മാറണമെന്നും വ്യക്തിപരമായ പ്രാര്‍ത്ഥനക്ക് കൂടുതല്‍ സമയം കണ്ടെത്തി വിശ്വാസത്തില്‍ ആഴപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login