മറക്കാനാവാത്ത ഈസ്റ്റര്‍; പാക്കിസ്ഥാനില്‍ നിന്ന് ഒരു ദൃക്‌സാക്ഷി വിവരണം

മറക്കാനാവാത്ത ഈസ്റ്റര്‍; പാക്കിസ്ഥാനില്‍ നിന്ന് ഒരു ദൃക്‌സാക്ഷി വിവരണം

ലാഹോര്‍: “കുട്ടികളുടെ റൈഡിന്റെ അടുത്ത് ഞാന്‍ സഹോദരിയും അവരുടെ കുട്ടികളുമൊത്ത് നില്ക്കുകയായിരുന്നു. അപ്പോഴായിരുന്നു പാര്‍ക്കില്‍ നിന്ന് വലിയൊരു സ്‌ഫോടനം ഉണ്ടായത്”. ഈസ്റ്റര്‍ ദിനത്തില്‍ ഗുല്‍ഷാന്‍ ഇഖ്ബാല്‍ പാര്‍ക്കില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ നാല്പത്തിരണ്ടുകാരന്‍ സാഫിന ജോണ്‍ സംസാരിക്കുകയായിരുന്നു.

കാലിന് പരിക്കേറ്റ് ആശുപത്രിയിലാണ് വിഭാര്യന്‍ കൂടിയായ ഇദ്ദേഹം. കുറച്ചുനാളത്തേയ്ക്ക് ഇനി നടക്കാന്‍ കഴിയില്ല ഇദ്ദേഹത്തിന്. എങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിന് നന്ദി പറയുകയാണ് ജോണ്‍. ഇദ്ദേഹത്തിന്റെ മൂത്തസഹോദരി ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ രണ്ടുവട്ടം ഓപ്പറേഷന് വിധേയായിക്കഴിഞ്ഞു.

കത്തോലിക്കാസഭയിലെയും പ്രൊട്ടസ്റ്റന്റ് സഭയിലെയും മെത്രാന്മാര്‍ ആശുപത്രികളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഞങ്ങളുടെ ആളുകള്‍ ദരിദ്രരാണ്. വിനോദത്തിന് വേണ്ടി അവര്‍ക്ക് ദൂരെ സ്ഥലങ്ങളിലേക്ക് പോകാനുള്ള കഴിവില്ല. അതുകൊണ്ടാണ് കുടുംബമൊന്നിച്ച് അവര്‍ പാര്‍ക്കുകളെ ആശ്രയിക്കുന്നത്. ആംഗ്ലിക്കന്‍ ബിഷപ് ഇര്‍ഫാന്‍ ജാമില്‍ അഭിപ്രായപ്പെട്ടു.

രാജ്യം മുഴുവന്‍ ഈ ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതയിലാണ്.

You must be logged in to post a comment Login