മറിയം: ഭാഗ്യവതി!

മറിയം: ഭാഗ്യവതി!

mary-wonderful.jpg.pagespeed.ce.vNipPWSle_“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതിഎന്ന് പ്രകീര്‍ത്തിക്കും’’ (ലൂക്കാ : 1:48)

തിരുവചനചിന്ത: എന്തുകൊണ്ടാണ് മറിയത്തെ ഭാഗ്യവതി എന്ന്‍ പ്രകീര്ത്തിക്കുന്നത്

‘ഭാഗ്യവതി’ എന്ന് മറിയത്തെ ആദ്യമായി വിളിച്ചത് എലിസബത്ത്‌ ആണ്. എലിസബത്ത്‌ മാനുഷീകമായ ഒരു അഭിപ്രായം പറഞ്ഞതല്ല, മറിച്ച്, പരിശുദ്ധാത്മാവില്‍ നിറഞ്ഞ് സംസാരിക്കുകയായിരുന്നു. (ലൂക്കാ 01/39-45) കര്ത്താവ് അരുള്ചെയ്ത കാര്യങ്ങള്‍ നിറവേറും എന്ന്‍ വിശ്വസിച്ചവളാണ് മറിയം. അതുകൊണ്ടാണ് പരിശുദ്ധാത്മാവില്നിറഞ്ഞ എലിസബത്ത്‌ മറിയത്തെ നോക്കി ഭാഗ്യവതി എന്ന് ഉദ്ഘോഷിച്ചത്.

46 മുതല്‍ തിരുവചനം മറിയം പരിശുദ്ധാത്മാവില്‍ പ്രേരിതമായി സ്തോത്രഗീതം പാടി ദൈവത്തെ മഹത്വപ്പെടുത്തുകയാണ്. ഈ സ്തോത്രഗീതത്തില്‍ പരിശുദ്ധാത്മാവ് മറിയത്തിന്റെ അധരത്തിലൂടെ ഒരു പ്രവചനമായി ഇപ്രകാരം ഉദ്ഘോഷിക്കുന്നു, “ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതിഎന്ന് പ്രകീര്‍ത്തിക്കും’’ (ലൂക്കാ 01:48)

ആരാണ് ‘ഭാഗ്യവാന്‍’ അഥവാ ‘ഭാഗ്യവതി’ എന്ന്‍ യേശു പഠിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒന്നിലധികം തവണ വി.ഗ്രന്ഥത്തില്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കും.

7 സന്ദര്‍ഭങ്ങളില്‍ ഈശോ ഭാഗ്യത്തെക്കുറിച്ച് പഠിപ്പിക്കുന്നു. ഇവയെ സസൂക്ഷ്മം അപഗ്രഥിച്ചാല്‍, ഭാഗ്യവതി എന്ന നാമത്തിന് അര്‍ഹമായവള്‍ പരിശുദ്ധ മറിയം മാത്രമേയുള്ളൂ എന്ന് നമുക്ക് മനസിലാവും.

ഒന്നാമത്തെ സന്ദര്‍ഭം മലയിലെ പ്രസംഗമാണ്‌. (മത്തായി 5/1 മുതല്‍ 12 വരെ, ലൂക്കാ 6/20മുതല്‍ 24 വരെ) 8 കാര്യങ്ങളാല്‍ ആണ് ഒരുവനെ ഭാഗ്യവാന്‍ എന്ന്‍ ഈ പ്രസംഗത്തില്‍ യേശു പറയുന്നത്.

ആത്മാവില്‍ ദരിദ്രര്‍, വിലപിക്കുന്നവര്‍, ശാന്തശീലര്‍, നീതിക്കുവേണ്ടി, വിശക്കുക, ദാഹിക്കുക, പീഡനം ഏല്ക്കുക, കരുണയുള്ളവര്‍, ഹൃദയശുദ്ധിയുള്ളവര്‍, സമാധാനം സ്ഥാപിക്കുന്നവര്‍, മനുഷ്യപുത്രനെപ്രതി മനുഷ്യരാല്‍, അവഹേളനം, പീഡനം, വ്യാജആരോപണം, ദ്വെഷിക്കപ്പെടല്‍, പുറന്തള്ളപെടല്‍, തിരസ്കരണം, പേര്ദുഷിപ്പിക്കപെടല്‍ എന്നിവയിലൂടെ കടന്നുപോകുന്നവര്‍…., ഇവരെയെല്ലാം ഭാഗ്യവാന്‍ അഥവാ ഭാഗ്യവതി എന്ന ഗണത്തില്‍ ഈശോ ചേര്ക്കുന്നു. ഇവയെല്ലാം പരിശുദ്ധമറിയത്തിന്റെ ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് നമുക്കറിയാം. എട്ടാമത്തെ കാര്യം എടുത്താല്‍ മറിയം ഇന്നും ഇവയിലൂടെ കടന്നുപോകുന്നത് നമുക്ക് കാണാന്‍ സാധിക്കും. അവഹേളനം, പീഡനം, വ്യാജആരോപണം, ദ്വെഷിക്കപ്പെടല്‍,പുറന്തള്ളപെടല്‍, തിരസ്കരണം, പേര്ദുഷിപ്പിക്കപെടല്‍ എന്നിവയിലൂടെ അവള്‍ ഇന്നും കടന്നുപോകേണ്ടിവരുന്നു.

ഭാഗ്യവാന്‍ ആരാണെന്ന് യേശു പഠിപ്പിക്കുന്ന രണ്ടാമത്തെ സന്ദര്‍ഭം ലൂക്കാ 7/23, മത്തായി 11/6 തിരുവചനങ്ങള്‍ ആണ് “എന്നില്‍ ഇടര്ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.” യോഹന്നാന്‍ സ്നാപകന്‍ തന്റെ ശിഷ്യരെ യേശുവിന്റെ. അടുക്കല്‍ അയച്ച് വരാന്‍ ഇരിക്കുന്നവന്‍ നീ തന്നെയോ എന്ന് ചോദിക്കുന്ന സന്ദര്ഭത്തിലാണ് യേശു ഇപ്രകാരം പറയുന്നത്. ആത്മാവ് ഇറങ്ങി വന്നു അവന്റെ മേല്‍ ആവസിക്കുന്നത് കണ്ട് ഇവന്‍ ദൈവപുത്രന്‍ ആണെന്ന് പൊതുജനസമക്ഷം സാക്ഷ്യം നല്കിയവനാണ് യോഹന്നാന്‍ സ്നാപകന്‍ (യോഹന്നാന്‍ 1:29-34) ആദ്യമുണ്ടായിരുന്ന വിശ്വാസം അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ ഭാരപ്പെടുന്നവരാണ് ഞാനും നിങ്ങളും, ജീവിതത്തിന്റെ പരുപരുത്ത യഥാര്‍ത്യങ്ങളില്‍ ചിലപ്പോഴെങ്കിലും സ്നാപകനെപ്പോലെ പതറിപ്പോകുന്നവരാന് നാമൊക്കെ…., എന്നാല്‍ പരിശുദ്ധ മറിയം ഒരിക്കല്പോലും ഇടറാത്ത വിശ്വാസജീവിതത്തിന്റെ ഉടമയായിരുന്നു.

മൂന്നാമത്തെ സന്ദര്ഭം , “യോനായുടെ പുത്രനായ ശിമയോനെ നീ ഭാഗ്യവാന്‍” (മത്തായി 16/17) “നീ ജീവനുള്ള ദൈവത്തിന്റെന പുത്രനായ മിശിഹായാണ്” (മത്തായി 16/16) എന്ന് പത്രോസിന്റെ വെളിപ്പെടുത്തലിനോട് ചേര്‍ന്നാണ് യേശു ശിമയോനോട് നീ ഭാഗ്യവാനാണ് എന്ന് പറയുന്നത്. നാം ഭാഗ്യവാന്മാരായി തീരുന്നത് നാമ്മുടെ വിശ്വാസത്തിന്റെന ഏറ്റുപറയലിലൂടെയാണ്.
യേശുവിനെ മിശിഹയായി ഏറ്റുപറയണം എന്നും അപ്രകാരം ഏറ്റുപറയുന്നവര്‍ മാത്രമാണ് രക്ഷയിലേക്ക് നയിക്കപ്പെടുകയെന്നും, വി.പൗലോസ്‌ റോമ 10/9 ല് പറയുന്നു. ജീവിതത്തില്‍ ഉടനീളം ഈ ഏറ്റുപറച്ചിലൂടെ ഭാഗ്യവതി ആയി മാറിയവള്‍ ആണ് പരിശുദ്ധമറിയം.

നാലാമത്തെ സന്ദര്ഭം:“അവന്‍ പറഞ്ഞു; ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍.” (ലൂക്കാ 11/28) “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയമുലകളും ഭാഗ്യമുള്ളവ” എന്ന് ജനക്കൂട്ടത്തിനിടയില്‍ നിന്ന് വിളിച്ചുപറഞ്ഞ സ്ത്രീയെ നോക്കിയാണ് യേശു പറഞ്ഞത്, ഏറ്റവും മഹത്തായ ഭാഗ്യം എന്നത്, ദൈവവചനം പാലിക്കുകയെന്നതാണ്. പരിശുദ്ധമറിയത്തെപ്പോലെ വചനം പാലിച്ചവര്‍ ഈ ലോകത്ത് ആരും ഇല്ല എന്നും നമുക്കറിയാം. ഈ അര്ത്ഥ ത്തിലും അവള്‍ ഭാഗ്യവതിയാണ്.

യേശുവിന്റെ രണ്ടാം വരവിനായി ഒരുങ്ങിയിരിക്കണം എന്ന്‍ ഉപമയിലൂടെ പഠിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് ഭാഗ്യത്തെക്കുറിച്ച് യേശു വീണ്ടും പഠിപ്പിക്കുന്നത്. (ലൂക്കാ 12/37-43, മത്തായി 24/43-51) കല്യാണ വിരുന്നു കഴിഞ്ഞു മടങ്ങി വരുന്ന യജമാനനെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഒരുക്കമുള്ള ഭൃത്യന്‍മാരെപ്പോലെ കാത്തിരിക്കണം എന്ന് യേശു പഠിപ്പിച്ചു. “യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍.” (ലൂക്കാ12/37) ഈ ഭാഗ്യത്തിന് അര്ഹാ്രാകുവാന്‍ മൂന്ന് കാര്യങ്ങള്‍ ആണ് യേശു ആവശ്യപ്പെടുന്നത്. ഒരുക്കമുള്ളവരാവുക, ഉണര്‍ന്നി രിക്കുക, ജോലിയില്‍ വ്യാപ്രതരാവുക. പരിശുദ്ധമറിയത്തിന് പ്രത്യേക ഒരുക്കത്തിന്റെ ആവശ്യം ഇല്ലായിരുന്നു. അവള്‍ എപ്പോഴും ഒരുക്കമുള്ള ഭാഗ്യവതിയായിരുന്നു. അങ്ങനെയും അവള്‍ ഭാഗ്യവതിയായി.

“എന്നാല്‍ നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍, എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും.” (ലൂക്കാ 14/13-14) കാനയിലെ കല്യാണ വീട്ടില്‍ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെട്ടവാളാണ് നമ്മുടെ അമ്മ, സഹായം അര്ഹിക്കുന്നവരെ കണ്ടെത്തി സഹായിക്കാന്‍ അവള്‍ എന്നും തല്‍പരയാണ്.

അവസാനമായി…., യോഹന്നാന്‍ 20/29-ല്‍ “യേശു അവനോടു പറഞ്ഞു നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.” ബാഹ്യ നേത്രങ്ങള്‍ കൊണ്ടല്ല, ആന്തരീക നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിവുള്ളവരാണ് ഭാഗ്യവാന്മാര്‍ എന്നാണ് ഈശോ ഇവിടെ വിവക്ഷിക്കുന്നത്. “വിശുദ്ധര്‍ക്ക്വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധിമനസ്സിലാക്കാന്‍ നിങ്ങളുടെ ആന്തരീകനേത്രങ്ങള്‍ അവിടുന്ന് പ്രകാശിപ്പിക്കട്ടെ.” (എഫേസൂസ് 1/18) എന്ന് വി.പൗലോസ്‌ പറയുമ്പോളും ഈ ഭാഗ്യത്തെക്കുറിച്ച് നാം ഓര്മിമക്കണം. പരിശുദ്ധമറിയം ബാഹ്യ നേത്രങ്ങള്‍ കൊണ്ടല്ല, ആന്തരീക നേത്രങ്ങള്‍ കൊണ്ട് യേശുവിനെ കണ്ടവള്‍ ആണ്.

ഭാഗ്യവാന്‍ അഥവാ ഭാഗ്യവതി എന്നതിന് യേശു പഠിപ്പിച്ച എല്ലാ ഗുണങ്ങളും ഒന്നുചേര്ന്ന വള്‍ പരിശുദ്ധമറിയം മാത്രമാണ് എന്ന് നാം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഭാഗ്യവതി എന്ന നാമത്തിന് അര്ഹയായവള്‍ അവള്‍ മാത്രമാണ്.

“ദൈവത്തിനു ഒന്നും അസാധ്യമല്ല എന്ന് വിശ്വസിക്കുകയും, ഇതാകര്ത്താവിന്റെദാസി നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ എന്നുപറഞ്ഞുകൊണ്ട് തന്റൊ സമ്മതം നല്കുികയും ചെയ്തമറിയം ഗബ്രിയേല്‍ ദൂതന്‍ നല്കികയ സന്ദേശവും വാഗ്ദാനവും വിശ്വാസപൂര്‍വം സ്വീകരിച്ചു. കര്‍ത്താവ്‌ അരുള്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി, എന്ന് പറഞ്ഞുകൊണ്ട് എലിസബത്ത്‌ മറിയത്തെ അഭിവാദനം ചെയ്തു. ഈ വിശ്വാസം നിമിത്തമാണ് പരിശുദ്ധകന്യകാമറിയാത്തെ എല്ലാ തലമുറകളും ഭാഗ്യവതി എന്ന് പ്രകീര്ത്തിയക്കുന്നത്.”

 

(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 966 : ഉദ്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയാക്കി സൂക്ഷിപ്പെട്ടിരുന്ന നിര്‍മലകന്യക. അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു.)

 

– ബാബുരാജ്.  ടി.

You must be logged in to post a comment Login