മറിയത്തിന്റെ സ്വര്‍ഗ്ഗപ്രവേശനം എങ്ങനെ സ്വര്‍ഗ്ഗാരോപണവും ഈശോയുടെ സ്വര്‍ഗ്ഗപ്രവേശനം എങ്ങനെ സ്വര്‍ഗ്ഗാരോഹണവും ആയി? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

മറിയത്തിന്റെ സ്വര്‍ഗ്ഗപ്രവേശനം എങ്ങനെ സ്വര്‍ഗ്ഗാരോപണവും ഈശോയുടെ സ്വര്‍ഗ്ഗപ്രവേശനം എങ്ങനെ സ്വര്‍ഗ്ഗാരോഹണവും ആയി? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് പ്രത്യേകിച്ച് മരിയന്‍ ഭക്തരെ സംബന്ധിച്ച് ഇന്നലെ സവിശേഷമായ ദിനമായിരുന്നു. കാരണം ഇന്നലെ നമ്മുടെ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളായിരുന്നു.

എന്നാല്‍ പലരും പലയിടങ്ങളിലും തെറ്റായി മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെ സ്വര്‍ഗ്ഗാരോഹണമാക്കി പ്രയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈശോയുടേത് മാത്രമാണ് സ്വര്‍ഗ്ഗാരോഹണം. മാതാവിന്‌റേത് സ്വര്‍ഗ്ഗാരോപണമാണ്.

ബൈബിളില്‍ ഒരിടത്തും മാതാവ് സ്വര്‍ഗ്ഗാരോപിതയായി എന്ന് പറയുന്നില്ല. അതൊരു വിശ്വാസസത്യമാണ്. ആത്മശരീരങ്ങളോടെ മാതാവ് സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടു എന്നത്. എന്നാല്‍ ഈശോയുടേത് സ്വര്‍ഗ്ഗാരോഹണമാണ് നടന്നത്. ആത്മശരീരങ്ങളോടെ അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെടുക തന്നെ ചെയ്തു.

കാരണം അവിടുന്ന് ദൈവപുത്രനാണ്. ഒരേ സമയം ദൈവികവും മനുഷ്യപ്രകൃതിയുമുള്ള വ്യക്തി. സ്വന്തം ശക്തിയാല്‍ അവിടുത്തേക്ക് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാനാവും. ഒരാള്‍ ക്രിയാത്മകമായി, സ്വന്തം ശക്തിയാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെടുന്നതാണ് സ്വര്‍ഗ്ഗാരോഹണം.

പരിശുദ്ധ മറിയം ദൈവത്തിന്റെ സൃഷ്ടി മാത്രമാണ്. എന്തെങ്കിലും ചെയ്യണമെങ്കില്‍ ദൈവകൃപ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ആള്‍. മാതാവിന് ഒരിക്കലും സ്വന്തം ശക്തിയാല്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാനാവില്ല. അതുകൊണ്ടാണ് മാതാവിന്റേത് സ്വര്‍ഗ്ഗാരോപണമാകുന്നത്. മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു എന്നാണല്ലോ മറിയത്തെക്കുറിച്ചുള്ള പ്രാര്‍ത്ഥനകളില്‍ നാം പറയുന്നത്?

കത്തോലിക്കാ ദൈവശാസ്ത്രം വളരെ സൂക്ഷ്മതയോടെയാണ് ഈ രണ്ടു പദങ്ങളെയും പ്രയോഗിക്കുന്നത്. ചെറിയൊരു അര്‍ത്ഥവ്യത്യാസം വന്നാല്‍ അത് വലിയ തരത്തിലുള്ള പൊരുത്തക്കേടുകള്‍ക്ക് കാരണമാകും.

ബി

You must be logged in to post a comment Login