മറ്റുള്ളവരുടെ ദുരിതങ്ങള്‍ ചിലര്‍ ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതു പോലെ കണ്ടില്ലായെന്ന് നടിക്കുന്നു: മാര്‍പാപ്പ

മറ്റുള്ളവരുടെ ദുരിതങ്ങള്‍ ചിലര്‍ ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതു പോലെ കണ്ടില്ലായെന്ന് നടിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റിമോര്‍ട്ട് ഉപയോഗിച്ച് ടിവി ചാനലുകള്‍ മാറ്റുന്നതുപോലെ മറ്റുള്ളവരുടെ ദുരിതങ്ങളെ കണ്ടില്ലായെന്ന് നടിക്കുന്ന പ്രവണതയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മതാന്തര പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കായി വത്തിക്കാനിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

യുദ്ധത്തിന്റെ ഇരകളായവര്‍ പലപ്പോഴും ‘ദാഹിക്കുന്നു’ എന്ന് കരഞ്ഞു പറയുന്നുണ്ട്. എന്നാല്‍ യേശുവിന് ലഭിച്ചതുപോലെ പലപ്പോഴും വേദനയുടെ കയ്പ്പുനീരാണ് അവര്‍ക്കും ലഭിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ പേരും മുഖവുമില്ലാത്ത ആളുകളല്ല. അവര്‍ ക്രൂശിതനായ യേശുക്രിസ്തുവില്‍ നിന്നുമുള്ള സഹോദരീ സഹോദരന്മാരാണ്. സമാധാനോത്സവത്തിന്റെ 30-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കവെ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login