“മറ്റുള്ളവരെ വിധിക്കും മുമ്പ് കണ്ണാടിയില്‍ നോക്കൂ!” ഫ്രാന്‍സിസ് പാപ്പാ

“മറ്റുള്ളവരെ വിധിക്കും മുമ്പ് കണ്ണാടിയില്‍ നോക്കൂ!” ഫ്രാന്‍സിസ് പാപ്പാ

അപരനെ വിധിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരോട് ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശം ശ്രദ്ധിക്കൂ: ‘ആദ്യം കണ്ണാടിയില്‍ നോക്കി സ്വന്തം മുഖം കാണൂ. മേക്കപ്പിട്ട മുഖമല്ല, നമ്മുടെ മുഖം എങ്ങനെയോ അങ്ങനെ തന്നെ നോക്കിക്കാണുക.’

നാം വിധിക്കുന്ന അളവു കൊണ്ടു തന്നെ നമ്മളും വിധിക്കപ്പെടും എന്ന ക്രിസ്തു വചനം ഓര്‍മിപ്പിച്ചു കൊണ്ട് പാപ്പാ തുടര്‍ന്നു: ‘കര്‍ത്താവ് ഇവിടെ അല്പം ദേഷ്യപ്പെടുന്നുണ്ട്. വിധി ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. നാം ദൈവത്തിന്റെ സ്ഥാനത്തു കയറി നിന്ന് വിധി നടത്തുമ്പോള്‍ കടപനാട്യക്കാരാവുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ കുറ്റം വിധിക്കുന്നത് മോശമാണ്.’

മറ്റുള്ളവരെ മനസ്സിലാക്കുക, കാര്യങ്ങള്‍ ശരിയല്ലെന്നു കണ്ടാല്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. ഇതാണ് നമുക്ക് ചെയ്യാനുള്ളത്. മറ്റുള്ളവര്‍ തെറ്റുകളില്‍ നിന്നു പാഠം പഠിക്കുന്നതിനായി അവരോട് ദയവോടെ സംസാരിക്കുക. എന്നാല്‍ വിധിക്കരുത്, പാപ്പാ പറഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login