മലങ്കര കത്തോലിക്കാസഭയ്ക്ക് ധന്യനിമിഷം, സിസ്റ്റര്‍ ജോസ് ലിന്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി.

മലങ്കര കത്തോലിക്കാസഭയ്ക്ക് ധന്യനിമിഷം, സിസ്റ്റര്‍ ജോസ് ലിന്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി.

എല്‍മോണ്ട്അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുള്ള പൗരസ്ത്യ സഭകളില്‍നിന്ന് അതേസഭ യ്ക്കുവേണ്ടി സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്ന ആദ്യ സന്യാസിനിയായ സിസ്റ്റര്‍ ജോസ്‌ലിന്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. അമേരിക്കയിലെ സീറോ മലങ്കര ഭദ്രാസന ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യകാര്‍മ്മികനായിരുന്നു.

ഫിലഡല്‍ഫിയയിലെ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ ഫിലിപ്പ് ഇടത്തിലിന്റെയും രാജമ്മയുടെയും രണ്ടാമത്തെ മകളാണ് സിസ്റ്റര്‍ ജോസ്‌ലിന്‍.ആദ്യമായി ഇതേ സഭയ്ക്കുവേണടി പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിള്‍ ഇടത്തില്‍ ഇളയ സഹോദരനാണ്.ജോണ്‍, ഐലിന്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

മെഡിക്കല്‍ ഡോക്ടറും കെമിസ്ട്രിയില്‍ ഡോക്ടറേറ്റും ഉള്ള വ്യക്തിയാണ് സിസ്റ്റര്‍ ജോസ്‌ലിന്‍.

ബഥനി സന്യാസ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍, തിരുവനന്തപുരം പ്രൊവിന്‍സിന്റെ മദര്‍ സിസ്റ്റര്‍ കാരുണ്യ, മോണ്‍. പീറ്റര്‍ കൊച്ചേരി, മോണ്‍. ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്‌കോപ്പ, നിരവധി വൈദികര്‍, സന്യാസിനികള്‍ അല്‍മായര്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.

 

You must be logged in to post a comment Login