മലയാറ്റൂരില്‍ വിശുദ്ധവാരാചരണം നാളെ ആരംഭിക്കും

കാലടി: മലയാറ്റൂര്‍ കുരിശുമുടിയിലും താഴത്തെ പള്ളി എന്നറിയപ്പെടുന്ന സെന്റ് തോമസ് പള്ളിയിലും വിശുദ്ധവാരാചരണത്തിന് നാളെ തുടക്കം കുറിക്കും. താഴത്തെ പള്ളിയില്‍ രാവിലെ ആറു മണിക്ക് കുരുത്തോല വെഞ്ചരിപ്പോടുകൂടിയാണ് വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കുക. റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login