മലിനീകരണത്തിനെതിരെ വടക്കന്‍ ചൈന

മലിനീകരണത്തിനെതിരെ വടക്കന്‍ ചൈന

China-Chemical-Plant_410_tcm18-207647മലിനീകരണത്തിനെതിരെയുള്ള സമരം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ചൈനയില്‍ രാസവസ്തു നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍. നിര്‍മ്മാണശാലകള്‍ വന്‍ തോതില്‍ വായു, ജലം, മണ്ണ് മലിനീകരണത്തിന് വഴിതെളിക്കുന്ന സാഹചര്യത്തിലാണ് ചൈനയില്‍ സമരം ശക്തമാക്കിയത്.

സമരത്തിന്റെ ഭാഗമായി വടക്കന്‍ ചൈനയിലെ ജനങ്ങള്‍ തലകീഴായി കിടക്കുന്ന പോലീസുകാറിനു സമീപത്തായി സമ്മേളനങ്ങള്‍ നടത്തുന്നു. തങ്ങളുടെ രോഷം ഓണ്‍ലൈന്‍ ചിത്രങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു. ‘രാസവസ്തു നിര്‍മ്മാണശാലകളെ തുടച്ചു നീക്കുക. ഞങ്ങളുടെ ശുദ്ധജലവും നീലാകാശവും തിരികെ തരുക’ എന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് അവര്‍ പ്രതികരിക്കുന്നത്.
പോലീസ് കണ്ണീര്‍ വാതകം, ജലപീരങ്കി എന്നിവ ഉപയോഗിച്ച് സമരം നിയന്ത്രിച്ചു. സമരത്തിനിടെ 100ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നെയ്മാന്‍ പ്രദേശത്തെ മൊണ്‍ഗള്‍ എന്ന ന്യൂനപക്ഷ വിഭാഗം കാലികളെ മേയ്ക്കാന്‍ ഉപയോഗിക്കുന്ന പ്രദേശത്ത് രാസവസ്തു നിര്‍മ്മാണശാല മാലിന്യം നേരിട്ട് തള്ളിയെന്ന് മംഗോളിയന്‍ മനുഷ്യാവകാശ വിവര കേന്ദ്രം (എസ്.എം.എച്ച്.ആര്‍.സി) അറിയിച്ചു.
സര്‍ക്കാര്‍ മേല്‍ത്തോട്ടത്തില്‍ നടത്തുന്ന കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങള്‍ കാലികളെ മേയ്ക്കുന്നവരുടെ പുനരധിവാസം എന്നീ നീക്കങ്ങള്‍ക്കെതിരെ ചൈനയിലെ ഫലഭൂവിഷ്ടമായ മംഗോളിയന്‍ പ്രദേശത്ത് വന്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

 .

You must be logged in to post a comment Login