മലേഷ്യക്ക് പുതിയ ബിഷപ്പ്

മലേഷ്യ: മലേഷ്യയിലെ മേലഖ ജോഹര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫാ.ആന്റണി ബെര്‍ണാര്‍ഡ് പോളിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. മുന്‍ ബിഷപ്പ് മാര്‍ പോള്‍ ടാന്‍ ചി ഇങ്ങിന്റെ രാജിയെ തുടര്‍ന്നാണ് പുതിയ നിയമനം. മലേഷ്യയിലെ പെനാങ് രൂപതയുടെ കീഴിലുള്ള ഇടവകില്‍ വൈദികനായി സേ വനമനുഷ്ഠിച്ചു വരികയായിരുന്നു ഫാ.ആന്റണി ബെര്‍ണാര്‍ഡ് പോള്‍. 1953 ജൂലൈ 6ന് ജനിച്ച അദ്ദേഹം 1989 ലാണ് വൈദികനാകുന്നത്.

You must be logged in to post a comment Login