മഴ അഭയാര്‍ത്ഥികളെ വെള്ളത്തിലാക്കി

മഴ അഭയാര്‍ത്ഥികളെ വെള്ളത്തിലാക്കി

യിദ: സൗത്ത് സുഡാനിലെ യിദയിലെ അഭയാര്‍ത്ഥി ക്യാമ്പ് വെള്ളത്തിലായി.കടുത്ത കാറ്റും ഭീകരമായ മഴയും അഭയാര്‍ത്ഥിക്യാമ്പുകളിലെ കൂടാരങ്ങള്‍ തകര്‍ക്കുകയും അഭയാര്‍ത്ഥികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്തു. 35,000 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്.

മഴക്കാലത്തിന് മുമ്പു തന്നെ ടെന്റുകളും പ്ലാസ്റ്റിക് കവറുകളും ജീവകാരുണ്യസംഘടനകള്‍ ഇവര്‍ക്ക് വിതരണം ചെയ്തിരുന്നു. ചെമ്മണ്‍ പാത സഹായമെത്തിക്കാന്‍ തടസ്സമായി നില്ക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ എത്തിക്കാന്‍ തടസം നേരിടുന്നു.

മെയ് മുതല്‍നവംബര്‍ വരെയാണ് ഇവിടെ മഴക്കാലം. ഇനിയുള്ള മാസങ്ങള്‍ ഈ അഭയാര്‍ത്ഥികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുമെന്ന കാര്യം ഉറപ്പായി.

You must be logged in to post a comment Login