മഹത്വത്തിന്റെ സമയം

മഹത്വത്തിന്റെ സമയം

mbijuഒരിക്കല്‍ ഒരു മിഷനറി ഒരു ഗ്രാമത്തില്‍ ചുറ്റി നടന്ന് വീടുകളില്‍ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നേരത്തെ പോയിക്കൊണ്ടിരുന്ന ഒരു വീട്ടില്‍ വിധവയും ദരിദ്രയുമായ ഒരു സ്ത്രീ രോഗബാധിതയായി മരിക്കാന്‍ കിടക്കുന്നു എന്നറിഞ്ഞ് അയാള്‍ അവര്ക്ക് പ്രത്യാശ നല്കുരന്ന വചനങ്ങള്‍ സംസാരിക്കുവാന്‍ അങ്ങോട്ട് കയറി. ഇതിന് മുമ്പ് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചായിരുന്നു അയാള്‍ അവരോട് പറഞ്ഞിരുന്നത്. അവരുടെ വേദനകള്‍ കണ്ട് സഹതാപം തോന്നി അയാള്‍ ക്രിസ്തുവിന്റെ അത്ഭുതങ്ങളെക്കുറിച്ചും എങ്ങനെ അവിടുന്ന്‌
രോഗികളെ സുഖപ്പെടുത്തി എന്നും സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ആ സ്ത്രീ ദയനീയമായി അയാളോടഭ്യര്ത്ഥി്ച്ചു: ‘ദയവുചെയ്ത് ക്രിസ്തുവിന്റെ പീഡകളെക്കുറിച്ചും മരണത്തെക്കുറിച്ചും എന്നോട് സംസാരിക്കണമേ’. അത്ഭുതങ്ങളെക്കഴിഞ്ഞും വേദനകളില്‍ തന്നെപ്പോലെ തന്നെ വേദനിച്ച ക്രിസ്തുവിന്റെ സാമീപ്യമാണ് അവര്‍ ആഗ്രഹിച്ചത് എന്നതില്‍ ആ മിഷനറി അത്ഭുതപ്പെട്ടു.
ശാരീരികവേദനകളല്ല, സ്‌നഹിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് ഒരു മനുഷ്യനെ ഏറ്റവുമധികം തളര്ത്തു ക. വേദനയില്‍ തന്നോടൊപ്പം വേദനിക്കുന്ന ഒരാളെ കണ്ടെത്തുക എന്നതില്‍ മാനസികമായ ഒരാശ്വാസമാണ് നമുക്ക് കിട്ടുക. എന്നാല്‍ അതിലും വലിയ സമാധാനമാണ് വേദനകളെ ബലിയായി സമര്പ്പി ക്കുമ്പോള്‍ നമുക്കുണ്ടാവുക. ക്രിസ്തുവിന്റെ നൊമ്പരങ്ങളോട് തന്റെ വേദനകളെ ചേര്ക്കുനമ്പോള്‍ അതുകൊണ്ടാണ് ഓരോ വിശ്വാസിയും ആശ്വാസ നിശ്വാസമുതിര്ക്കുന്നത്.

ബലി മഹത്വീകരണമാണ് എന്നാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുക. ത്യാഗപൂര്വ്വമായ അര്പ്പ്ണമാണ് ബലി. ഒരാള്ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ അര്പ്പനണം തന്റെ ജീവിതമാണ്. തിരസ്‌കരിക്കപ്പെടുന്നതില്‍ പരാതി പറയാതെയാണ് അത് ആരംഭിക്കുക. ക്രിസ്തുവിന്റെ ജീവിതത്തില്‍ അതാരംഭിക്കുന്നത് യൂദാസ് അവിടുത്തെ ഒറ്റക്കൊടുക്കുവാന്‍ എഴുന്നേറ്റു പോകുമ്പോഴാണ്. കൂടെ കൊണ്ടുനടന്ന് സ്‌നേഹിച്ചവന്‍ തന്നെ ശത്രുപക്ഷം ചേരുമ്പോള്‍ ആര്ക്കാനണ് വിദ്വേഷം തോന്നാതിരിക്കുക? എന്നാല്‍ ക്രിസ്തുവിനു തോന്നുന്നില്ല. തന്റെ മഹത്വീകരണത്തിന്റെ ആദ്യ നിമിഷങ്ങളായി അവന്‍ അതിനെ വിളിക്കുന്നു. കാരണം ദൈവത്തിന്റെ ഹിതം വ്യക്തമായി അവനറിഞ്ഞു. മനുഷ്യന്‍ തിരസ്‌കരിക്കുമ്പോള്‍ ദൈവം കൂടെ നടക്കുകയാണ്. നിന്നോടൊപ്പം വേദനിച്ചുകൊണ്ട്.
വേനലില്‍ ഇലപൊഴിയുമ്പോള്‍ നഗ്നമായി നില്ക്കു ന്ന ഒരു വൃക്ഷം പൊലെ നഷ്ടങ്ങളെ പരാതികൂടാതെ ഏറ്റുവാങ്ങുക എന്നത് പ്രകൃതിപോലും പഠിപ്പിക്കുന്ന പാഠമാണ്. നിനക്കും ഒരു വേനലുണ്ട്. നിന്റെ ആന്തരികസത്തയില്‍ വെയിലടിക്കുന്ന ഒരു കാലം. അത് നിന്റെ പീഡനങ്ങളുടെ കാലമാണ്. വസന്തത്തിനു മുമ്പ് ഒരു ഇലകൊഴിയല്‍. ഉയര്പ്പി നു മുമ്പ് ഒരു ദുഃഖവെള്ളി. യൂദാസ് ഇറങ്ങി പോകുമ്പോള്‍ തന്നില്‍ ആദ്യത്തെ ഇല കൊഴിയുന്നതാണെന്ന് ക്രിസ്തു തിരിച്ചറിയുന്നു. വേനലിനേക്കാള്‍ വസന്തം ജയിച്ച് നില്ക്കു്ന്ന മനസ്സായിരുന്നു ക്രിസ്തുവിന്റേത്. വേനലിനെയും വസന്തത്തെയും വേറിട്ടു കാണുമ്പോഴാണ് നിനക്ക് ജീവിതം ഭാരമാവുക. ഒന്ന് ഒന്നിന്റെ തുടര്ച്ച യാണ്. വേനലിനെ നിനക്ക് സ്‌നേഹിക്കാന്‍ കഴിയുക വസന്തം നിന്നില്‍ ജയിച്ചു നില്ക്കു മ്പോഴാണ്. അതാണ് ക്രിസ്തു തന്റെ വേദനകളുടെ കാലത്തെ എന്റെ സമയം എന്നും മഹത്വത്തിന്റെ സമയം എന്നും ഒക്കെ വിശേഷിപ്പിക്കാന്‍ കാരണം.
നൊമ്പരങ്ങള്ക്ക് ഒരു സ്വകാര്യതയുണ്ട്. നിന്റെ നൊമ്പരങ്ങളുടെ വഴികളില്‍ നീ ആഗ്രഹിക്കുന്ന വിധത്തില്‍ ആരും നിന്നെ അനുഗമിക്കുന്നില്ല. നീ ഒറ്റയ്ക്ക് പോകുന്ന ഇടം നിന്റെ നൊമ്പരങ്ങളുടെ ഇടമാണ്. ക്രിസ്തുവിന്റെ നൊമ്പരങ്ങള്ക്ക് അതില്‍ കൂടുതല്‍ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അത് ഏറ്റവും ബലമുള്ളവന്‍ ഏറ്റവും ദുര്ബലനാകുന്നതില്‍ ഉള്ള അപഹാസ്യതയുടെ നൊമ്പരമായിരുന്നു. ഏറ്റവും വലിയ പ്രതീക്ഷയായിരുന്നവന്‍ ഏറ്റവും വലിയ ദുരന്തമായി കാണപ്പെടുന്നതിലുള്ള നൊമ്പരമായിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിട്ടും ഒരു തരിമ്പും സ്‌നേഹം തിരിച്ചുകിട്ടാത്തതിലുള്ള ശ്യൂന്യതയുടെ നൊമ്പരമായിരുന്നു. ഒരു മനുഷ്യനും അതിലൊന്നും അവനെ അനുകരിക്കുവാന്‍ കഴിയുകയില്ല. എന്നിട്ടും അവന്‍ സ്‌നേഹിച്ചു. കാണപ്പെടാതെ പോകുന്ന അവന്റെ സ്‌നേഹ സാഗരത്തിന്റെ തീരത്തു നിന്നായിരുന്നു അവന്റെ കല്പന. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പൊലെ പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന്.
ഇപ്പോള്‍ ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങളില്‍ സ്‌നേഹവും പ്രതീക്ഷയും ചേര്ത്ത് നീ അടയിരിക്കുക എന്നൊരു പാഠമുണ്ടതില്‍. അതാണ് നൊമ്പരങ്ങളില്‍ മഹത്വം കാണാനുള്ള മനസ്സ്. നിന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നവര്‍ നാളെ സ്‌നേഹിതാ എന്ന് വിളിച്ച് നിന്നെ ഒറ്റിക്കൊടുക്കാന്‍ വരുമ്പോഴും മനസ്സില്‍ ഈര്ഷ്യന പോലുമില്ലാതെ അവരെ സ്വീകരിക്കാന്‍ കഴിയുക എന്ന ക്രിസ്തു ഭാവം എന്നാണ് നിനക്ക് സ്വന്തമാവുക? നിന്റെ വേനലിലേക്ക് ധൈര്യപൂര്വ്വം എന്നാണ് നിനക്ക് നടന്നു പോകാന്‍ കഴിയുക? നമുക്ക് ഒറ്റക്ക് അതിനൊന്നും കഴിഞ്ഞു എന്ന് വരികയില്ല. നമുക്കവനെക്കഴിഞ്ഞും ചെറുതായാല്‍ മതി. എങ്കില്‍ അവന്റെ കൂടെ നടന്നു തുടങ്ങുകയേ വേണ്ടൂ. കുരിശിനെ സ്‌നേഹക്കാന്‍ കഴിയണമെങ്കില്‍ എനിക്ക് ശരിക്കും പ്രത്യാശയുണ്ടായിരിക്കണം. എങ്കില്‍ ഒരു രാത്രിയും എനിക്ക് രാത്രിയായിരിക്കില്ല. ഒരു വേദനയും എനിക്ക് ദുരന്തമായിരിക്കില്ല..

You must be logged in to post a comment Login