മഹല്ല് ജുമാ മസ്ജിദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി പള്ളി വികാരി

മഹല്ല് ജുമാ മസ്ജിദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി പള്ളി വികാരി

നെട്ടൂര്‍: എറണാകുളം ജില്ലയിലെ നെട്ടൂര്‍ ഇടവകാംഗങ്ങള്‍ക്ക് മതസൗഹാര്‍ദത്തിന്റെ വേറിട്ട മാതൃക നല്‍കി ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് വിമലഹൃദയ ദേവാലയത്തിലെ വികാരിയച്ചന്‍. മഹല്ല് ജുമാ മസ്ജിദിലെ ഇഫ്താര്‍ വിരുന്നൊരുക്കിയത് ഫാ. ഐസക് കുരിശിങ്കലാണ്. വികാരിയച്ചന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തതാവട്ടെ മഹല്ല് ഖത്തീബ് ഹൈദരലി അഹ്‌സനിയും.

മതസൗഹാര്‍ദത്തെ കുറിച്ച് പ്രസംഗിക്കുന്ന അച്ചന്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി അത് ഇടവകാംഗങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നെട്ടൂര്‍ മഹല്ലില്‍ ആദ്യമായൊരുക്കിയ മത സൗഹാര്‍ദ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ ഇതരമതസ്ഥരായ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.

You must be logged in to post a comment Login