മഹാക്രൂരതയുടെ നൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പയുടെ പ്രത്യേകബലി

മഹാക്രൂരതയുടെ നൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പയുടെ പ്രത്യേകബലി

pope areminaഒട്ടോമന്‍ സാമ്രാജ്യത്വകാലത്ത് അര്‍മേനിയയില്‍ കൂട്ടക്കൊലക്കിരയായവരുടെ സ്മരണാര്‍ത്ഥം ഫ്രാന്‍സിസ് പാപ്പ പ്രത്യക ദിവ്യബലി അര്‍പ്പിക്കും. മഹാക്രൂരകൃത്യം എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമായ ഈ വരുന്ന ഞായറാഴ്ചയാണ് ബലിയര്‍പ്പണം. നരേക്കിലെ വി.ഗ്രിഗറിയെ പ്രസ്തുത ബലിയില്‍ വേദപാരംഗതരുടെ നിരയിലേക്കുയര്‍ത്തും. ചടങ്ങിനു മുന്നോടിയായി അര്‍മേനിയയിലെ പാത്രിയാര്‍ക്കല്‍ സിനഡുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ കാലത്തെ മുറിവുകളും വേദനകളും മറക്കാനും രാജ്യങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വര്‍ത്തിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഒട്ടോമന്‍ സാമ്രാജ്യത്വകാലത്ത് അര്‍മേനിയയിലെ ക്രിസ്ത്യാനികളായിരുന്നു പീഡനങ്ങള്‍ സഹിച്ചിരുന്നതെങ്കില്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഇന്ന് പീഡനങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ആദ്യ ക്രിസ്ത്യന്‍ രാജ്യമായ അര്‍മേനിയയുടെ സമ്പന്നമായ ആത്മീയവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ മാര്‍പാപ്പ പ്രശംസിച്ചു. ഏതു വിഷമ സന്ധിയിലും വിശ്വാസം മുറുകെ പിടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു..

You must be logged in to post a comment Login