മാണ്ഡ്യരൂപതയുടെ നേതൃത്വത്തില്‍ ഫാ. ടോമിന് വേണ്ടി പ്രാര്‍ത്ഥന

മാണ്ഡ്യരൂപതയുടെ നേതൃത്വത്തില്‍ ഫാ. ടോമിന് വേണ്ടി പ്രാര്‍ത്ഥന

ബംഗളൂരു: യെമനില്‍ ഭീകരരുടെ പിടിയിലായ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം നടത്തി. ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ പ്രത്യേക ആരാധനയും ദിവ്യബലിയും ഉണ്ടായിരുന്നു.

ദേവാലയത്തിലെ ഗ്രോട്ടോയുടെ മുന്നില്‍ നിന്ന് ദേവാലയത്തിലേക്ക് മെഴുകുതിരി പ്രദക്ഷിണവും നടത്തി. വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, രൂപത ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി എന്നിവരും നേതൃത്വം നല്കി.

യെമനില്‍ രക്തസാക്ഷിത്വം വരിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റേഴ്‌സിനെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഫാ.ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഇനിയും ഫലം ചൂടിയിട്ടില്ല.

You must be logged in to post a comment Login