മാണ്ഡ്യ രൂപതയില്‍ പുതിയ പാസ്റ്ററല്‍ സെന്റര്‍

ബംഗലൂരു: ബംഗലൂരുവിലെ മാണ്ഡ്യ രൂപതക്കു കീഴില്‍ സ്ഥാപിച്ച പുതിയ പാസ്റ്ററല്‍ സെന്റര്‍ മാണ്ഡ്യ രൂപതാ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ആശീര്‍വദിച്ചു. ബംഗലൂരുവിലെ ഹുളിമാവ് ബന്നര്‍ഗട്ട റോഡിലാണ് പുതിയ പാസ്റ്ററല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഫാ.മാത്യു കോയിക്കര, ഫാ.ജോര്‍ജ്ജ് ആലുക്ക, ഫാ.സജി പരിയപ്പനാല്‍, ഫാ.ജോമോന്‍ കോലഞ്ചേരി, ഫാ.ബിനു കുന്നത്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

You must be logged in to post a comment Login