മാതാവിന്റെ തിരുനാള്‍, പൂക്കളുടേയും…

മാതാവിന്റെ തിരുനാള്‍, പൂക്കളുടേയും…

joegoa-UK-4-500x330സെപ്റ്റംബര്‍ 8 കത്തോലിക്കാസഭ മാതാവിന്റെ ജനനത്തിരുനാളായാണ് ആഘോഷിക്കുന്നത്. ഗോവയിലും അത് അങ്ങനെ തന്നെയാണ്, പക്ഷേ
മറ്റൊരു പേരില്‍ കൂടി അത് അറിയപ്പെടുന്നുണ്ട്.
– പൂക്കളുടെ തിരുനാള്‍. പേരിലെന്ന പോലെ ഇവരുടെ ആഘോഷങ്ങള്‍ക്കുമുണ്ട് പ്രത്യേകതകള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8നും ഇവര്‍ പതിവു തെറ്റിച്ചില്ല.

നൊവേനക്കു ശേഷം മാതാവിന്റെ തിരുസ്വരൂപം വിശ്വാസികള്‍ക്ക് വണങ്ങാനുള്ള അവസരമാണ്. ഇതിനു മുന്‍പായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുവശങ്ങളിലും വരിവരിയായി നില്‍ക്കും. ഇവരുടെ കയ്യില്‍ ഓരോ പൂക്കൂടകളുമുണ്ടാകും.. ഓരോരുത്തരായി മാതാവിന്റെ രൂപത്തിനടുത്തെത്തി പൂക്കള്‍ മാതാവിനു സമര്‍പ്പിക്കും. സാധാരണയായി  വീടുകളിലെ പൂക്കളായിരുന്നു കുട്ടികള്‍ കാഴ്ച വെക്കാനായി കൊണ്ടുവന്നിരുന്നത്. എന്നാലിന്ന് കടകളില്‍ നിന്നും വാങ്ങുന്ന പൂക്കളാണ് സമര്‍പ്പിക്കപ്പെടുന്നതിലധികവും എന്ന് ഇടവകാംഗങ്ങള്‍ പറയുന്നു.

You must be logged in to post a comment Login