മാതാവിന്റെ മാദ്ധ്യസ്ഥം തേടി സിദ്ധരാമയ്യ

മാതാവിന്റെ മാദ്ധ്യസ്ഥം തേടി സിദ്ധരാമയ്യ

siddaramiah1ര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാതാവിന്റെ ജനന
ത്തിരുനാളായ ഇന്നലെ ബംഗലൂരുവിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു. വരള്‍ച്ച, കര്‍ഷകര്‍ അനുഭവിക്കുന്ന മറ്റു ദുരന്തങ്ങള്‍ എന്നിവയ്ക്ക് അറുതി വരുത്താനും അനുകൂലമായ കാലാവസ്ഥ ലഭിക്കാനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ മറ്റു മന്ത്രിമാരായ കെ.ജെ.ജോര്‍ജ്ജ്, റോഷന്‍ ബെയ്ഗ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 3,000 ഓളം വിശ്വാസികളാണ് ദിവ്യബലിയില്‍ സംബന്ധിച്ചത്. ഉണ്ണിയേശുവിനെ കയ്യിലേന്തി നില്‍ക്കുന്ന മാതാവിന്റെ രൂപം പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.

ഇത്രയധികമാളുകള്‍ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദിവ്യബലിക്കു മുഖ്യകാര്‍മ്മികത്വം വഹിച്ച ആര്‍ച്ച്ബിഷപ്പ് ബെര്‍നാര്‍ഡ് മോറസ് പറഞ്ഞു. പരിശുദ്ധമാതാവിനോടുള്ള ഭക്തി എന്നും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login