മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് ബൈബിളില്‍ എവിടെയാണ് പരാമര്‍ശമുളളത്?

മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് ബൈബിളില്‍ എവിടെയാണ് പരാമര്‍ശമുളളത്?

പരിശുദ്ധ മറിയത്തെ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റിയതായി ബൈബിളില്‍ ഒരിടത്തും പറയുന്നില്ല . ബൈബിള്‍ ആദ്യന്തം വായിച്ചുനോക്കിയാലും അതേക്കുറിച്ച് നമുക്ക് ഒരിടത്തും കണ്ടെത്താനും കഴിയില്ല. തിരുവചനത്തില്‍ വാച്യാര്‍ത്ഥത്തില്‍ അക്കാര്യംപറയുന്നുമില്ല.  പക്ഷേ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ തന്റെ അപ്പസ്‌തോലിക പ്രബോധനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി നിര്‍വചിച്ചിട്ടുണ്ട്.

പരിശുദ്ധ മറിയം പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശരീരത്തോടും കൂടി ഇഹലോകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടു എന്ന് 1950 നവംബര്‍ ഒന്നിന് പുറപ്പെടുവിച്ച അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷന്റെ നാല്പത്തിനാലില്‍ പറയുന്നു.

You must be logged in to post a comment Login