മാതാവിന്‍റെ രൂപത്തില്‍ നിന്ന് കണ്ണുനീര്‍ പോലെ എണ്ണ ഒഴുകുന്നു…

മാതാവിന്‍റെ രൂപത്തില്‍ നിന്ന് കണ്ണുനീര്‍ പോലെ എണ്ണ ഒഴുകുന്നു…

കാലിഫോര്‍ണിയ: ഒരു വര്‍ഷത്തിലേറെയായി കാലിഫോര്‍ണിയയിലെ ഫ്രന്‍സ്‌നോയിലെ ഭവനത്തില്‍ സൂക്ഷിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ നിന്നും കണ്ണുനീര്‍ പോലെ എണ്ണ ഒഴുകുന്നു. മാതാവിന്റെ കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന എണ്ണയ്ക്ക് റോസാപൂവിന്റെ ഗന്ധമാണ്.

മരിയ കാര്‍ഡിനാസെന്ന സ്ത്രീയുടെ ഭവനത്തിലെ മാതാവിന്റെ രൂപത്തില്‍ നിന്നുമാണ് എണ്ണയൊഴുകുന്നത്. കാര്‍ഡിനാസിന് 10 വര്‍ഷം മുന്‍പൊരു മാതൃദിനത്തില്‍ സമ്മാനമായി ലഭിച്ചതാണ് മാതാവിന്റെ ഈ രൂപം. ഒന്നരവര്‍ഷം മുന്‍പ് കൊലചെയപ്പെട്ട തന്റെ സഹോദരിയായ ജെസ്സീ ലോപസിന്റെ മരണശേഷമാണ് രൂപത്തില്‍ നിന്നും തുടര്‍ച്ചയായി കണ്ണുനീര്‍ പ്രവഹിക്കാന്‍ തുടങ്ങിയതെന്ന് കാര്‍ഡിനാസെ വ്യക്തമാക്കി.

കരയുന്ന മാതാവിനെ കാണുവാനായി അനേകരാണ് ഇവരുടെ ഭവനത്തിലേക്ക് വരുന്നത്. മാതാവിന്റെ കണ്ണില്‍ നിന്നും ഒഴുകി വരുന്ന ‘അത്ഭുത’ എണ്ണ ഒരു പാത്രത്തില്‍ ശേഖരിച്ച് സന്ദര്‍ശകര്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി വൈദികരുള്‍പ്പെടുന്ന ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അവിടെ എത്തിച്ചേരുന്ന എല്ലാ വൈദികരും മാതാവിന്റെ അദ്ഭുതമായി സംഭവത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്നും ഒരു  അഭ്യുദയകാംക്ഷി പറഞ്ഞു.

You must be logged in to post a comment Login