മാധ്യമങ്ങള്‍ പറഞ്ഞതല്ല സിനഡില്‍ സംഭവിച്ചതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

വത്തിക്കാന്‍: കുടുംബങ്ങളെ സംബന്ധിച്ച രണ്ട് സിനഡാണ് അടുത്തയിടെ നടന്നത്. 2014 ല്‍ നടന്ന അസാധാരണ സിനഡും ഒക്ടോബറില്‍ നടന്ന സാധാരണ സിനഡും. ഈ രണ്ട് സിനഡുകളും ല ക്ഷ്യം വച്ചത് കുടുംബത്തിന്റെ സുവിശേഷം പ്രഘോഷിക്കുക എന്നതായിരുന്നുവെന്ന് വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍.

എന്നാല്‍ ഇതിന് വിരുദ്ധമായ രീതിയിലാണ് മാധ്യമങ്ങള്‍ സിനഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് വളരെ ഖേദകരമായ വസ്തുതയാണ്.. എന്നാല്‍ നമ്മുടെ കാലത്തിലെ വൈഷ്യമമേറിയതും സങ്കീര്‍ണ്ണവുമായ പല വിഷയങ്ങളും സിനഡ് ചര്‍ച്ച ചെയ്യുകയും ചെയ്തു. പരിപൂര്‍ണ്ണമായ കുടുംബം എന്ന ഒന്നില്ല. ഇത് നമ്മെ നിരുത്സാഹപ്പെടുത്തേണ്ടതല്ല. സ്‌നേഹം എല്ലായ്‌പ്പോഴും ജനിക്കുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login