മാനസാന്തരത്തിന്റെ സന്ദേശവുമായി പാപ്പ

മാനസാന്തരത്തിന്റെ സന്ദേശവുമായി പാപ്പ

AFP4546913_LancioGrandeഹോള്‍ഗ്വിന്‍: ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിന്റെ ആഹ്വാനം മുഴക്കിക്കൊണ്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെ ഹോള്‍ഗ്വിനില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ വചന സന്ദേശം നല്കിയത്.

വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനത്തില്‍ മാനസാന്തരത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് പാപ്പ സന്ദേശം നല്കിയത്. മറ്റെല്ലാ ചുങ്കക്കാരെയും പോലെ നികുതിപിരിവിന് വേണ്ടി ഇരിക്കുമ്പോഴാണ് മത്തായി ഈശോ ആ വഴി കടന്നുപോകുന്നത് കണ്ടത്. എന്നെ അനുഗമിക്കുക.. ഈശോ മത്തായിയോട് പറഞ്ഞു. ആ നിമിഷം മത്തായി ക്രിസ്തുവിനെ അനുഗമിച്ചു. മറ്റെല്ലാവരുടെയും കണ്ണുകളില്‍ മത്തായി പാപിയായിരുന്നു. ചുങ്കക്കാരെ അങ്ങനെയാണ് ലോകം കണ്ടിരുന്നത്.

പക്ഷേ ക്രിസ്തു മത്തായി കണ്ടത് അങ്ങനെയായിരുന്നില്ല. കരുണയുടെ കണ്ണുകള്‍ കൊണ്ടാണ് ക്രിസ്തു മത്തായിയെ നോക്കിയത്. ഈ നോട്ടം മത്തായിയുടെ ഹൃദയത്തിന്റെ കെട്ടുകള്‍ അഴിച്ചു..അതയാളെ സ്വതന്ത്രനാക്കി.. അദ്ദേഹത്തെ സൗഖ്യപ്പെടുത്തി.. പുതിയ പ്രതീക്ഷകള്‍ നല്കി..പുതിയ ജീവിതം നല്കി. ബര്‍ത്തേമിയോസിനും സക്കേവൂസിനും മേരി മഗ്ദലിനും സംഭവിച്ചതുപോലെ.

ക്രിസ്തുവിനെ നോക്കാന്‍ നമുക്ക് കണ്ണുകളില്ലെങ്കില്‍ നാം അവിടുത്തെ നോക്കുന്നില്ലെങ്കില്‍ ക്രിസ്തു നമ്മെ നോക്കുന്നുണ്ട്. നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിനെ നോക്കി പറയാന്‍ കഴിയണം.

. കര്‍ത്താവേ ഞാന്‍ പാപിയാണ്. എന്നെ കടാക്ഷിക്കണമേ.. ക്രിസ്തുവിന്റെ സ്‌നേഹം നമുക്ക് മുന്നേ പോകുന്നുണ്ട്.. നമ്മുടെ പാപത്തിനും മുന്നേ പരാജയങ്ങള്‍ക്കും മുന്നേ. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login