മാനസികരോഗികളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം: മറുപടി വേണമെന്ന് സൗത്ത് ആഫ്രിക്കയിലെ മെത്രാന്മാര്‍

മാനസികരോഗികളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം: മറുപടി  വേണമെന്ന് സൗത്ത് ആഫ്രിക്കയിലെ  മെത്രാന്മാര്‍

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ പ്രൊവിന്‍സിലെ മൂന്നു ഡസന്‍ മാനസികരോഗികളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തിന് ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ടെന്ന് സൗത്ത് ആഫ്രിക്കന്‍ കാത്തലിക് ബിഷപസ് കോണ്‍ഫ്രന്‍സ്. അവര്‍ ദൈവത്തിന് മുമ്പില്‍ വിലപിടിപ്പുള്ളവരാണ് എന്ന കാര്യം നാം മറക്കരുത്. അതുകൊണ്ട് തന്നെ അവരെ സാമ്പത്തിക കാര്യക്ഷമതയും ലാഭം ഉണ്ടാക്കുന്നവരുമായ ആളുകളെക്കാള്‍ പ്രധാനപ്പെട്ടതായി പരിഗണിക്കേണ്ടതുണ്ട്. സെപ്തംബര്‍ 19 ന് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യം മുഴുവനും മറുപടി ആവശ്യമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പ്രസ്താവനയില്‍ പറഞ്ഞു.

ഈ വര്‍ഷമാണ് 36 മനോരോഗികള്‍ മരണമടഞ്ഞത്. ലൈഫ് ഹെല്‍ത്ത് കെയര്‍ ഏസിദിമെനി സെന്ററില്‍ നിന്ന് എന്‍ജിഒയിലേക്കും ഇതര സൗകര്യങ്ങളുള്ള ഗൗട്ടെങ് പ്രൊവിന്‍സിലേക്കും മാറ്റുന്നതിനിടയിലായിരുന്നു മരണം. അന്വേഷണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം കാത്തിരിക്കുകയാണ് ബിഷപസ് കമ്മീഷന്‍.

You must be logged in to post a comment Login