മാനസികരോഗികളെ സംരക്ഷിക്കുന്നവര്‍ക്ക് പരിശീലനം

മാനസികരോഗികളെ സംരക്ഷിക്കുന്നവര്‍ക്ക് പരിശീലനം

Kanivu Logo (1)-lw-scaled.jpgകൊച്ചി: മാനസികരോഗികളെ സംരക്ഷിക്കുന്നവര്‍ക്കായി കൊച്ചിയിലെ ‘കനിവ്’ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിശീലന പരിപാടി. ലോകമാനസികാരോഗ്യദിനാചരണത്തിന്റെ ഭാരമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഒക്ടൊബര്‍ 10 ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്നു മണി വരെ മുരിക്കാശ്ശേരി സെന്റ് മേരീസ് എല്‍.പി. സ്‌കൂളില്‍ വെച്ചാണ് നടക്കുക.

ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് കെ.വി തോമസ് ഉദ്ഘാനം ചെയ്യും.
വിദഗ്ദ്ധരായ സൈക്യാട്രിസ്റ്റുമാരും സാമൂഹ്യ പ്രവര്‍ത്തകരും ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ക്ക് 0484 2402004,9400010504 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

You must be logged in to post a comment Login