മാപ്പ് ചോദിച്ച് ഈജിപ്തിലെ പ്രസിഡന്റ് കോപ്റ്റിക് കത്തീഡ്രലിലെ ക്രിസ്മസ് ചടങ്ങില്‍

കെയ്‌റോ: സെന്റ് മാര്‍ക്ക്‌സ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെ പ്രസിഡന്റ് അബ്ദെല്‍ ഫാറ്റാ അല്‍ സിസിയും. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക തവദ്രോസ് രണ്ടാമനായിരുന്നു ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിരുന്നത്.

ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം പാത്രിയാര്‍ക്കയെയും വൈദികരെയും സഭാവിശ്വാസികളെയും പ്രസിഡന്റ് അഭിസംബോധന ചെയ്തു. ഈജിപ്തിലെ ക്രൈസ്തവദൈവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം 2013 ഓഗസ്റ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ നശിപ്പിക്കപ്പെട്ട ദൈവാലയത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിലുണ്ടായ കാലതാമസത്തിന് മാപ്പ്‌ചോദിക്കുകയും ചെയ്തു.

നൂറുകണക്കിന് വിശ്വാസികളില്‍ നിന്ന് പ്രസിഡന്റ് ആശംസകള്‍ സ്വീകരിച്ചു. 2015 ലെ ക്രിസ്മസ് ദിവ്യബലിയിലും പ്രസിഡന്റ് സംബന്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യമായിട്ടായിരുന്നു അദ്ദേഹം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുത്തത്.

ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് കോപ്റ്റിക് സഭ ജനുവരി ആറിന് ക്രിസ്മസ് ആഘോഷിക്കുന്നത്.

You must be logged in to post a comment Login