മാമ്മോദീസാ സ്വീകരിക്കാനിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മാമ്മോദീസാ സ്വീകരിക്കാനിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജാര്‍ഖണ്ഡ്: സാംജ്ഹീരാ എന്ന ഇരുപത്തിരണ്ടു വയസുകാരിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഈ പെണ്‍കുട്ടിയെ അവളുടെ മതംമാറ്റം എതിര്‍ത്ത ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സമീപവാസികളായ ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. ഈ പെണ്‍കുട്ടിക്ക് ബന്ധുക്കളില്‍ നിന്ന് തുടര്‍ച്ചയായ ഭീഷണികളുമുണ്ടായിരുന്നു.

ദുരൂഹമരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടില്ല എന്ന് പാസ്റ്റര്‍ ഫിലിപ്പ് ആരോപിച്ചു. ഹൈന്ദവാചാരപ്രകാരമാണ് ശവസംസ്‌കാരം നടത്തിയത്. രണ്ടുവര്‍ഷം മുമ്പാണ് സാംജ്ഹീരാ ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടയായത്. അസുഖം ഭേദമാകാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന അവള്‍ക്ക് രോഗസൗഖ്യവും ക്രിസ്തുവിനെയും നേടിക്കൊടുത്തു.

ജാര്‍ഖണ്ഡിലെ 33 മില്യന്‍ ജനങ്ങളില്‍ 1.4 മില്യന്‍ ക്രൈസ്തവരാണ്. ഭാരതീയ ജനതാ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. അന്നുമുതല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വര്‍ദ്ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകം മുഴുവനും ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളുടെ ഭാഗമായിട്ടാണ് സാംജ്ഹീരായുടെ ദുരൂഹമരണവും വിലയിരുത്തപ്പെടുന്നത്.

You must be logged in to post a comment Login