മാമ്മോദീസ സ്വീകരിക്കാത്തവര്‍ നരകാഗ്നിയില്‍ പതിക്കുമോ? ബെനഡിക്ട് പാപ്പ സംസാരിക്കുന്നു

മാമ്മോദീസ സ്വീകരിക്കാത്തവര്‍ നരകാഗ്നിയില്‍ പതിക്കുമോ? ബെനഡിക്ട് പാപ്പ സംസാരിക്കുന്നു

കത്തോലിക്കാ സഭ ഇന്നു കടന്നു പോകുന്ന അഗാധമായൊരു ദിവിമുഖ വിശ്വാസ പ്രതിസന്ധിയെ കുറിച്ച് പോപ്പ് എമിരിത്തൂസ് ബെനഡിക്ട് പതിനാറാമന്‍ അവ്വെനീരെ എന്ന ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് ഉരുത്തിരിഞ്ഞ സ്വതന്ത്ര ചിന്താഗതി സഭയുടെ ചൈതന്യത്തെ എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തുകയായിരുന്നു പാപ്പാ.

പതിനാറാം നൂറ്റാണ്ടിലെ മിഷണറിമാര്‍ വിശ്വസിച്ചിരുന്നത് മാമ്മോദീസ സ്വീകരിക്കാത്തവര്‍ നരകാഗ്നിയില്‍ പതിക്കുമെന്നാണ്. ഈ വിശ്വാസം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപേക്ഷിച്ചു. തദ്ഫലമായി രണ്ടുമുഖമുള്ള ഒരു പ്രതിസന്ധിയാണ് സഭയ്ക്ക് നേരിടേണ്ടി വന്നതെന്ന് പാപ്പാ വ്യക്തമാക്കുന്നു. മനുഷ്യ രക്ഷയെ കുറിച്ചുള്ള ശ്രദ്ധ നഷ്ടമായാല്‍ പിന്നെ സഭയ്ക്ക് അതിന്റെ അടിസ്ഥാനം നഷ്ടമാകും എന്നതാണ് പാപ്പായുടെ നിരീക്ഷണം.

സഭയ്ക്ക് പുറമേ രക്ഷയില്ല എന്ന വിശ്വാസത്തില്‍ വരുത്തിയ അയവ് മിഷണറിമാരുടെയും പ്രേഷിതപ്രവര്‍ത്തനത്തിന്റെയും ആവേശം കെടുത്തിയെന്നും ബെനഡിക്ട് പാപ്പ നിരീക്ഷിക്കുന്നു. ഇങ്ങനെ പോയാല്‍ ഭാവിയില്‍ പ്രേഷിതപ്രവര്‍ത്തനത്തിന് പ്രസക്തിയില്ലാതാകുമെന്നും പാപ്പാ ആശങ്കപ്പെട്ടു.

‘സഭയിലൂടെയല്ലാതെ രക്ഷ സാധ്യമാണെങ്കില്‍ പിന്നെ ഞാനെന്തിന് സഭയെ കുറിച്ച് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തണം?’ എന്ന ന്യായമായ ചോദ്യം ഇനി സഭ നേരിടേണ്ടി വരും എന്ന് പാപ്പാ നിരീക്ഷിച്ചു.

പുതിയ മനോഭാവം പുലര്‍ത്തുന്ന കത്തോലിക്കര്‍ക്ക് തങ്ങളുടെ വിശ്വാസത്തോട് ഗാഢബന്ധം പുല്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ആത്മരക്ഷയ്ക്കായി മറ്റു മാര്‍ഗങ്ങളുണ്ടെങ്കില്‍ പിന്നെ നാം എന്തിന് കത്തോലിക്കാ വിശ്വാസത്തെ ഇത്ര മുറുകെ പിടിക്കണം എന്ന സംശയം ന്യായമായും മനസ്സുകളില്‍ ഉയര്‍ന്നു വരാം, പാപ്പാ പറയുന്നു.

അജ്ഞാത ക്രിസ്ത്യാനി എന്ന കാള്‍ റാഹ്നറുടെ ആശയവും നിത്യജീവിതം നേടാന്‍ എല്ലാ മതങ്ങളും സഹായകമാണ് എന്ന വിശ്വാസവും പക്ഷേ ബെനഡിക്ട് പാപ്പാ പിന്തുണയ്ക്കുന്നില്ല.

‘സഭ സ്വയം ഉണ്ടായതല്ല, ദൈവം സൃഷ്ടിച്ചതാണ്. ദൈവം നിരന്തരം സഭയെ രൂപപ്പെടുത്തിക്കൊണ്ചടിരിക്കുന്നു. ഈ രൂപപ്പെടുത്തല്‍ നാം കാണുന്നത് കൂദാശകളിലാണ്. എല്ലാറ്റിലുമുപരി മാമ്മോദീസയില്‍. ഞാന്‍ സഭയുടെ അംഗമാകുന്നത് ഏതെങ്കിലും ഭരണതന്ത്രപരമായ നീക്കത്തിലൂടെയല്ല, കൂദാശ വഴിയാണ്. അതിന് കൃപയും ക്ഷമയും വേണം.’ ബെനഡിക്ട് പതിനാറമന്‍ ഉപസംഹരിക്കുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login