മാർപാപ്പയുടെ സന്ദേശം അറിയിച്ച് കർദിനാൾ ഫിലോനി ഇറാഖിൽ

മാർപാപ്പയുടെ സന്ദേശം അറിയിച്ച് കർദിനാൾ ഫിലോനി ഇറാഖിൽ

0സാഹോദര്യത്തിന്റെയും അനുഗ്രഹത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ  മുഖ്യാദ്ധ്യക്ഷന് കർദിനാൾ ഫിലോനി വടക്കൻ ഇറാഖിലേക്ക്. ഒമാന്, ജോര്ദാന്, ബാഗ്ദാദ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് കർദിനാൾ  വടക്കൻ ഇറാഖിലെ ഗ്രാമങ്ങൾ സന്ദക്കുന്നത്.

ഇറാഖിലെ ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾ പരിഗണനയിലുണ്ടെന്നും യാതൊരുവിധ കുറവുകളും അനുഭവപ്പെടില്ലെന്നും കുര്ദിസ്ഥാന് അധികൃതര് വത്തിക്കാൻ പ്രതിനിധിക്ക് ഉറപ്പു നല്കി.

ഡിസംബര് 8ന് മാർപാപ്പ പ്രഖ്യാപിക്കുന്ന കരുണയുടെ വര്ഷത്തെക്കുറിച്ച്  കർദിനാൾ ജനങ്ങളെ ഓര്മപ്പെടുത്തി. ക്രിസ്ത്യാനികളോടൊപ്പം മുസ്ളീം സഹോദരങ്ങളോടും കരുണയുടെ വർഷം ആചരിക്കാന് അദ്ദേഹം ആഹ്വാനം ചെയ്തു. വിശുദ്ധവാരത്തിലെ  കർദിനാൾ സന്ദര്ശനം ഇറാഖിലെ ജനതയ്ക്ക് ആത്മീയ ധൈര്യം പകരുന്നതായിരുന്നു..

You must be logged in to post a comment Login