മാര്‍പാപ്പമാരുടെ തുന്നല്‍ക്കാരുടെ ചരിത്രം

മാര്‍പാപ്പമാരുടെ തുന്നല്‍ക്കാരുടെ ചരിത്രം

മാര്‍പാപ്പയുടെ ഔദ്യോഗിക തുന്നല്‍ക്കാരനാണ് ഗാമറെല്ലി. ആറു തലമുറകള്‍ നീണ്ട ചരിത്രമുണ്ട് ഗാമറെല്ലിക്ക്. ഇതിനകം പതിനായിരക്കണക്കിന് പുരോഹിതരെയും നൂറുകണക്കിന് മെത്രാന്മാരെയും കര്‍ദിനാള്‍മാരെയും സേവിക്കാന്‍ കഴിഞ്ഞ ചരിത്രമുണ്ട് തുന്നല്‍ക്കാരുടെ ഈ തലമുറയ്ക്ക്.

പിയൂസ് ആറാമന്റെ കാലത്ത് 1798 ലാണ് ജിയോവാന്നി അന്റോണിയോ ഗാമറെല്ലി ആദ്യമായി തുന്നല്‍ക്കാരന്റെ വേഷം അണിഞ്ഞത്. പിന്നീട് മകന്‍ ഫിലിപ്പോയും ഫിലിപ്പോയുടെ മകന്‍ അന്നിബെയ്‌ലും പിന്തുടര്‍ച്ചക്കാരായി.

1874 ല്‍ തുന്നല്‍ക്കട ഇവര്‍ സാന്താ ചിയറായിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയിലേക്ക മാറ്റി. ഇപ്പോഴും ആ കട അവിടെ തന്നെയാണ്.

അന്നിബെയ്ല്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്മാരായ ബെനവെഞ്ചറയും ഗ്വിസെപ്പെയും തങ്ങളുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കടയുടെ പേര് ഡിറ്റാ അന്നെയ്ബല്‍ ഗാമറെല്ലി എന്നാക്കി മാറ്റി. ഇന്ന് ഇതേ പേരിലാണ് ഇറ്റലിയിലെയും ലോകം മുഴുവനുള്ള പുരോഹിതരും ഈ ഷോപ്പ് അറിയുന്നത്.

ഇന്ന് ബെനെവെഞ്ചെറയുടെ പുത്രനായ അന്നെയ്ബലാണ് ഷോപ്പിന്റെ തലപ്പത്തുള്ളത്. ആറാം തലമുറക്കാരായ മാക്‌സ്മില്യനും ലോെേറന്‍സോയും സ്‌റ്റെഫാനോ പൗലോയും ഇതേ വഴിയില്‍ തന്നെയുണ്ട്.

ഇറ്റലിയിലെ ഏറ്റവും ചരിത്രപ്രധാനമായ ഒരു കടയായും ഏറ്റവും പഴക്കമുള്ള കടയായും രണ്ടായിരാമാണ്ടില്‍ ഡിറ്റ അന്നെയ്ബല്‍ ആദരിക്കപ്പെട്ടിട്ടുണ്ട്.

പിയൂസ് ഒമ്പതാമന്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ ഒടുവിലിതാ ഫ്രാന്‍സിസ് മാര്‍പാപ്പ വരെയുള്ള മാര്‍പാപ്പമാരെ സേവിക്കാന്‍ അസുലഭഭാഗ്യം ലഭിച്ചവരാണിവര്‍.

ബി

You must be logged in to post a comment Login