മാര്‍പാപ്പമാര്‍ എന്തിനാണ് കിരീടം ധരിക്കുന്നത്?

മാര്‍പാപ്പമാര്‍ എന്തിനാണ് കിരീടം ധരിക്കുന്നത്?

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ന് ലോകം ഏറെ ശ്രദ്ധിക്കുന്നതിന് കാരണം അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യമാണ്. മാര്‍പാപ്പമാര്‍ പരമ്പരാഗതമായി ധരിച്ചുപോരുന്ന കിരീടം അദ്ദേഹം അണിയാറില്ലാത്തത് ഒരു കാരണം. അധികാരത്തിന്റെ ചിഹ്നമായിട്ടാണ് മാര്‍പാപ്പമാരുടെ കിരീടം പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ രക്തസാക്ഷികളുടെ പ്രതീകമായ ചുവന്ന ഷൂവും അണിയാറില്ല.

മാര്‍പാപ്പമാര്‍ എന്നു തുടങ്ങിയാണ് കിരീടം അണിഞ്ഞുതുടങ്ങിയതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഏകാഭിപ്രായം ഇല്ല. എങ്കിലും എട്ടാം നൂറ്റാണ്ടു മുതല്‍ക്കാണ് കിരീടം ധരിച്ചുതുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. വളരെ ചെറിയകിരീടമായിരുന്നു അക്കാലത്തേത്.

പന്ത്രണ്ടാം നൂറ്റാണ്ടുകൂടിയാണ് പേപ്പല്‍കിരീടം എന്ന് പൊതുവെ വിശ്വസിക്കപ്പെട്ടുപോന്നിരുന്ന വിധത്തിലുള്ള കിരീടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചെറിയ കിരീടത്തിനൊപ്പം മറ്റൊരു കിരീടം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ആത്മീയവും ലൗകികവുമായ കാര്യങ്ങള്‍ക്ക് മീതെയുള്ള അധികാരത്തെ സൂചിപ്പിക്കുന്നതാണ് രണ്ടുനിലയുള്ള കിരീടങ്ങള്‍. രാജവാഴ്ചയില്‍ നിന്ന് വ്യത്യാസപ്പെട്ടുനില്ക്കുന്നതുമായിരുന്നു ഈ കിരീടങ്ങള്‍.

പതിനാലാം നൂറ്റാണ്ടില്‍ മൂന്നാമതൊരു കിരീടം കൂടി ചേര്‍ക്കപ്പെട്ടു. ഇതേക്കുറിച്ചുള്ള ഒരു വിശദീകരണം ക്രിസ്തുവിന്റെ പുരോഹിതന്‍, പ്രവാചകന്‍, രാജാവ് എന്നീ അവസ്ഥകളെ അത് പ്രതിനിധാനം ചെയ്യുന്നു എന്നാണ്. വിവിധതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഇതേസംബന്ധിച്ചുണ്ടെങ്കിലും അടുത്ത ആറ് നൂറ്റാണ്ടുകാലത്തോളം ഈ മൂന്നുനില കിരീടങ്ങള്‍ നിലവിലുണ്ടായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ മാര്‍പാപ്പമാരുടെ കിരീടധാരണ വേളകളില്‍ വിവിധ രൂപത്തിലുള്ള കിരീടങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇപ്രകാരമുളള പാരമ്പര്യത്തിന് നാടകീയമായ അന്ത്യം കുറിക്കപ്പെട്ടത് 1963 ലാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രണ്ടാം സെഷന്റെ അവസാനത്തില്‍ പോപ്പ് പോള്‍ ആറാമന്‍ തന്റെ കിരീടം ഊരി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താരയില്‍ കൊണ്ടുപോയി വച്ചു.

അദ്ദേഹത്തിന്റെ ഈ കിരീടം ഇന്ന് വാഷിംങ്ടണ്‍ ഡിസിയിലെ ബസിലിക്ക ഓഫ് ദ നാഷനല്‍ ഷ്രൈന്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. തുടര്‍ന്നു വന്ന മാര്‍പാപ്പമാരാരും -ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് പാപ്പ- പേപ്പല്‍ പദവിയില്‍ പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ കിരീടം ഉപയോഗിച്ചിട്ടില്ല.

ബി

You must be logged in to post a comment Login