മാര്‍പാപ്പയും പാത്രിയാര്‍ക്ക കിറിലും തമ്മില്‍ കണ്ടുമുട്ടാന്‍ കാരണം മിഡില്‍ഈസ്റ്റിലെ വംശഹത്യയെന്ന് ഓര്‍ത്തഡോക്‌സ് ഔദ്യോഗിക വക്താവ്

മാര്‍പാപ്പയും പാത്രിയാര്‍ക്ക കിറിലും തമ്മില്‍ കണ്ടുമുട്ടാന്‍ കാരണം മിഡില്‍ഈസ്റ്റിലെ വംശഹത്യയെന്ന് ഓര്‍ത്തഡോക്‌സ് ഔദ്യോഗിക വക്താവ്

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലെ ചില ഭാഗങ്ങളിലും നടക്കുന്ന ക്രൈസ്തവമതപീഡനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പാത്രിയാര്‍ക്ക കിറിലിന്റെയും സാഹസികവും ചരിത്രപ്രധാനവുമായ കണ്ടുമുട്ടലിന് സാഹചര്യമൊരുക്കിയതെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌റ്റേര്‍ണല്‍ ചര്‍ച്ച്‌റിലേഷന്‍സ് ചെയര്‍മാന്‍ ഹിലാരിയോന്‍ മെത്രാപ്പോലീത്ത.

മിഡില്‍ ഈസ്റ്റിലും സെന്‍ട്രല്‍ ആഫ്രിക്കയിലും നോര്‍ത്ത്ആഫ്രിക്കയിലും മറ്റ് ചില പ്രദേശങ്ങളിലും തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ വംശഹത്യ തന്നെയാണ്. ഇത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ ക്രൈസ്തവസഭകള്‍ തമ്മില്‍ സഹകരിച്ചുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഹിലാരിയോണ്‍പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കന്‍ അപ്പസ്‌തോലിക പര്യടനത്തോട് അനുബന്ധിച്ചാണ് ക്യൂബയില്‍ വച്ച് പാപ്പയും പാത്രിയാര്‍ക്കയും തമ്മില്‍ കണ്ടുമുട്ടുന്നത്.

മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവമതപീഡനം വംശഹത്യയാണെന്ന് കഴിഞ്ഞ വ്യാഴാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റും തിരിച്ചറിഞ്ഞിരുന്നു.

You must be logged in to post a comment Login