അപ്രതീക്ഷിത സ്റ്റോപ്പ് ,മാര്‍പാപ്പ ക്ലിനിക്കില്‍

അപ്രതീക്ഷിത സ്റ്റോപ്പ് ,മാര്‍പാപ്പ ക്ലിനിക്കില്‍

ക്രാക്കോവ്: യുവജനസംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത തീരുമാനമായിരുന്നു മുന്‍ ക്രാക്കോ ആര്‍ച്ച് ബിഷപും രോഗബാധിതനുമായ കര്‍ദിനാള്‍ ഫ്രാന്‍സിസെസ്‌ക്ക് മക്കറാസ്‌ക്കിയെ സന്ദര്‍ശിക്കണമെന്നത്. എണ്‍പത്തിയൊമ്പതുകാരനായ ഇദ്ദേഹം കരോള്‍ വൊയ്റ്റീവ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ക്രാക്കോവിന്റെ ആര്‍ച്ച് ബിഷപ് സ്ഥാനം ഏറ്റെടുത്തത്. ഫ്രാന്‍സിസ് പാപ്പ കര്‍ദിനാളിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു.

പ്രതികൂലമായ കാലാവസ്ഥ പാപ്പയുടെ സന്ദര്‍ശനപരിപാടികളില്‍ ചെറിയ മാറ്റം വരുത്തി. മിലിറ്ററി ഹെലികോപ്റ്റര്‍ വഴി ജാസ്‌ന ഗോറാ മൊണാസ്ട്രിയിലേക്കു പോകാനായിരുന്നു തീരുമാനമെങ്കിലും ഒടുവില്‍ കാറിലാണ് പോയത്.

പോളണ്ട് ആദ്യമായി മാമ്മോദീസസ്വീകരിച്ചതിന്റെ 1050 ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് പാപ്പ ഇന്നുരാവിലെ വിശുദ്ധ ബലി അര്‍പ്പിച്ചു.

You must be logged in to post a comment Login