മാര്‍പാപ്പയുടെ അര്‍മേനിയ സന്ദര്‍ശനം നാളെ മുതല്‍

മാര്‍പാപ്പയുടെ അര്‍മേനിയ സന്ദര്‍ശനം നാളെ മുതല്‍

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കും. മൂന്നു ദിവസം നീണ്ടു നില്ക്കുന്നതാണ് സന്ദര്‍ശനം.ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്‌സര്‍നാകബ്രെഡ് നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ സ്മാരകത്തില്‍ പ്രാര്‍ഥിക്കും.

അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭാ പ്രതിനിധികളുമായും സിവില്‍ അധികൃതരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. അര്‍മേനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്യുംറി, തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള ഖോര്‍വിരാപ് ആശ്രമം എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

You must be logged in to post a comment Login