മാര്‍പാപ്പയുടെ കമന്റും ഇന്റര്‍വ്യൂവും ചൈനീസ് മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു..

മാര്‍പാപ്പയുടെ കമന്റും ഇന്റര്‍വ്യൂവും ചൈനീസ് മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു..

ബെയ്ജിംങ്: ചൈനയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ കമന്റുകളും പ്രസിഡന്റിന് നല്കിയ സന്ദേശവും കടമെടുത്ത് പ്രസിദ്ധീകരിച്ച് ചൈനീസ്‌
മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിമുഖം ആഘോഷമാക്കുന്നു. ഏഷ്യ ടൈംസിലാണ് മാര്‍പാപ്പയുടെ ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്.

ചൈനയുടെ ഒഫീഷ്യല്‍ മാധ്യമങ്ങളായ പീപ്പിള്‍സ് ഡെയ്‌ലിയിലും ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കമ്മ്യൂണിയുടെ സിസിടിവിയിലും ഈ അഭിമുഖം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രിയാത്മകമായ സംവാദങ്ങള്‍ വത്തിക്കാനുമായി നടത്താന്‍ തങ്ങള്‍ ഇപ്പോഴും തയ്യാറാണെന്നും മെച്ചപ്പെട്ട ഉടമ്പടി സ്ഥാപിച്ചെടുക്കാന്‍ വത്തിക്കാന്‍ കൂടുതല്‍ അയവുള്ള മനോഭാവങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനയുടെ വക്താവ് ലു കാങ് പത്രലേഖകരോട് പ്രതികരിച്ചു. പാപ്പയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനുള്ളില്‍ അതേക്കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളും കമന്റുകളും പ്രസിദ്ധീകരിക്കപ്പെട്ടു.

You must be logged in to post a comment Login