മാര്‍പാപ്പയുടെ ട്വിറ്റര്‍ ഫോളവേഴ്‌സ് 27 മില്യന്‍ കഴിഞ്ഞു

മാര്‍പാപ്പയുടെ ട്വിറ്റര്‍ ഫോളവേഴ്‌സ് 27 മില്യന്‍ കഴിഞ്ഞു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വിറ്റര്‍ ഫോളവേഴ്‌സ് 27 മില്യന്‍ കഴിഞ്ഞു. 9 ഭാഷകളിലാണ് പാപ്പയ്ക്ക് ട്വിറ്റര്‍ അക്കൗണ്ടുള്ളത്. ഇതില്‍ ഏറ്റവും മുമ്പന്തിയിലുള്ളത് സ്പാനീഷാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇംഗ്ലീഷും ഇറ്റാലിയനുമാണ്. പോര്‍ച്ചുഗീസ്, പോളീഷ്, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍, അറബിക് എന്നീ ഭാഷകളിലും ട്വീറ്റ് ചെയ്യാറുണ്ട്. മെക്‌സിക്കോ പര്യടനത്തിനിടയിലാണ് പാപ്പയുടെ ട്വിറ്റര്‍ ഫോളവേഴ്‌സ് 27 മില്യന്‍ കടന്നത്. ബെനഡിക്ട് പതിനാറാമനാണ് ആദ്യം ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച പാപ്പ. 2013 മാര്‍ച്ച് 17 ന് ആയിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ ട്വീറ്റ്.

You must be logged in to post a comment Login