മാര്‍പാപ്പയുടെ പുതിയ പുസ്തകത്തെ പുകഴ്ത്തി ഇറ്റാലിയന്‍ നടന്‍

വത്തിക്കാന്‍: മനോഹരം, അതിശയകരം.. ഇറ്റാലിയന്‍ നടന്‍ റോബെര്‍ട്ടോ ബെനിഗ്നിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകമായ ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഈ പുസ്തകം ഒരു വിപ്ലവമാണെന്നാണ് അദ്ദേഹം പറയുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പോലെയുള്ള വ്യക്തിത്വങ്ങളെ പോലും വിമര്‍ശിച്ചിട്ടുള്ള ആളാണ് ഇതുപറയുന്നത്എന്നതാണ് ഏറെ ശ്രദ്ധേയം. കരുണ ഒരു പുണ്യം മാത്രമല്ല ദരിദ്രനിലേക്കും പാപിയിലേക്കും വരെയെത്തുന്ന ഒന്നാണ് എന്നാണ് നടന്‍ അഭിപ്രായപ്പെടുന്നത്. ഈ പുസ്തകം നമ്മുടെ ഹൃദയങ്ങളെ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറയുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന് ഒപ്പം പുസ്തകത്തിന്റെ അവതരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ റോബെര്‍ട്ടോ.

You must be logged in to post a comment Login