മാര്‍പാപ്പയുടെ പ്രതിനിധി ഇര്‍ബിലില്‍

മാര്‍പാപ്പയുടെ പ്രതിനിധി ഇര്‍ബിലില്‍

irbilഇറാഖിലെ ഇര്‍ബില്‍ അഭയാര്‍ത്ഥി ക്യാമ്പ,് വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോളാസ് സന്ദര്‍ശിച്ചു. ഐ. എസ്. ഭീകരരുടെ ആക്രമണത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ വീടും നാടും ഉപേക്ഷിച്ചവരാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍. ബ്രിട്ടീഷ് പട്ടാളക്കാരെ ഇറാഖിലേക്ക് അയക്കേണ്ട ആവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ പടിഞ്ഞാറന്‍ സര്‍ക്കാരിന് ഭീകരര്‍ തകര്‍ത്ത നാടിനെ സംരക്ഷിക്കുവാനും വീണ്ടെടുക്കുവാനും സഹായിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കു പങ്കു വയ്ക്കാന്‍ തോക്കിന്‍ മുന്‍പിലും പതറാതെ ക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരുടെ അനുഭവങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സങ്കടങ്ങളില്‍ നിന്നും വിമുക്തി നേടുവാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ ക്യമ്പിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞു വിടുന്നുണ്ട്. ഇര്‍ബില്‍ യൂണിവേഴ്‌സിറ്റി കൊണ്ടുവരാനുള്ള പദ്ധതിയും കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്‍മാര്‍ സ്ത്രീകള്‍ കുട്ടികള്‍ അടക്കം 12,000 ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്..

You must be logged in to post a comment Login