മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം: പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാര്‍ ക്ലിമീസ്

മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം: പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാര്‍ ക്ലിമീസ്

ബംഗലൂരു: ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകാന്‍ പ്രധാന മന്ത്രി മോദിയെ കാണുമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ഈ സ്വപ്‌നമുഹൂര്‍ത്തം യാഥാര്‍ത്ഥ്യമാക്കാന്‍ സാധ്യമായ വിധത്തിലെല്ലാം പ്രവര്‍ത്തിക്കുമെന്നും സിബിസിഐ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

ബാഗ്ലൂരില്‍ ചേര്‍ന്ന 32-ാമത് സിബിസിഐ പ്ലീനറിയോഗം മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് സാല്‍വത്തോറെ പെനാക്കിയോക്ക് മാര്‍ ക്ലീമീസ് കാത്തോലിക്കാ ബാവ കൈമാറുകയും ചെയ്തു.

You must be logged in to post a comment Login