മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

pris turinഫ്രാന്‍സിസ് പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്നലെ പരാഗ്വേയില്‍ സമാപനം കുറിച്ചു. 9 ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. പരാഗ്വേ തലസ്ഥാനമായ അസക്ഷനില്‍ ഇന്നലെ അര്‍പ്പിച്ച ദിവ്യബലിയില്‍ 10 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. ദിവ്യബലിക്കായി പ്രത്യേകം സജ്ജീകൃതമായ സ്ഥലത്തെ അള്‍ത്താരയുടെ രൂപകല്‍പന നിര്‍വഹിച്ചത് പ്രശസ്ത ഡിസൈനറായ കൊക്കി റൂയിസ് ആണ്.
പരാഗ്വേയുടെ സാംസ്‌കാരിക പശ്ചാത്തലം വിളിച്ചോതും വിധം പച്ചക്കറികള്‍, ചെടികള്‍, കോണ്‍ എന്നിങ്ങനെ വിവിധ വസ്തുക്കള്‍ കൊണ്ടാണ് ദേവാലയം അലങ്കരിച്ചത്. പ്രാദേശികഭാഷയിലുള്ള പ്രാര്‍ത്ഥനകളും ഗീതങ്ങളും വിശുദ്ധ കുര്‍ബാനയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. പരാഗ്വേ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു.
ദൈവവും മനുഷ്യനും തമ്മില്‍ അഭേദ്യമായൊരു ബന്ധം ഉടലെടുക്കണമെന്നും വിശ്വാസത്താല്‍ നമ്മള്‍ നയിക്കപ്പെടണമെന്നും വിശുദ്ധകുര്‍ബാനയര്‍പ്പിച്ചുകൊണ്ടു നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. തന്റെ സുവിശേഷവുമായി ലോകമെങ്ങും പോകാന്‍ ക്രിസ്തു ശിഷ്യന്‍മാരോടാഹ്വാനം ചെയ്തു. ഈ ദൗത്യം നമ്മളിലൂടെ തുടരുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login