മാര്‍പാപ്പയുടെ വിശുദ്ധവാര സന്ദേശം

മാര്‍പാപ്പയുടെ വിശുദ്ധവാര സന്ദേശം

pope holyweekക്രിസ്തുവിന്റെ എളിമയും ലാളിത്യവും സ്വജീവിതത്തില് പ്രാവര്ത്തി്കമാക്കുമ്പോഴാണ് വിശുദ്ധവാരം അര്ത്ഥ്പൂര്ണകമാകുന്നതെന്ന് ഫ്രാന്സി സ് പാപ്പാ തന്റെ വിശുദ്ധവാര സന്ദേശത്തില് പറഞ്ഞു. വി.പൗലോസ് ശ്ലീഹാ ഫിലിപ്പിയര്ക്കെഴുതിയ ലേഖന ഭാഗം ഉദ്ധരിച്ചു കൊണ്ട് മനുഷ്യാവതാരം പൂണ്ട ക്രിസ്തുവിനെ മാതൃകയാക്കുവാന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ക്രിസ്തുവിന്റെ മനുഷ്യാവതാരവും കുരിശു മരണവും ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളാകുതെങ്ങനെയെന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില് ഒരുമിച്ചു കൂടിയ വിശ്വാസികളോട് അദ്ദേഹം വിശദീകരിച്ചു. സ്വയം ശൂന്യനാക്കിക്കൊണ്ട് മറ്റുള്ളവര്ക്കുത സേവനം ചെയ്ത ക്രിസ്തുവാണ് എളിമയുടെ ഏറ്റവും വലിയ മാതൃകയെന്നും എളിമയില്ലെങ്കില് യഥാര്ത്ഥ മനുഷ്യരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
നമ്മോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്‌നേഹമാകണം നമ്മെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന് നാല്പനതു ദിവസം മരുഭൂമിയില് പിശാചിന്റെ പരീക്ഷണങ്ങളെ നേരിട്ട് അവയെ അതിജീവിച്ച ക്രിസ്തു നമുക്ക് കരുത്ത് പകരും. മറ്റുള്ളവര്ക്കു് വേണ്ടി സ്വയം ഇല്ലാതായവര്ക്കുാ വേണ്ടിയും ക്രിസ്ത്യാനികളായതിന്റെ പേരില് രക്തസാക്ഷികളാകേണ്ടി വന്നവര്ക്കുാ വേണ്ടിയും പ്രാര്ത്ഥി്ച്ചു കൊണ്ടാണ് മാര്പാിപ്പ തന്റെ വിശുദ്ധവാര സന്ദേശം അവസാനപ്പിച്ചത്..

You must be logged in to post a comment Login