മാര്‍പാപ്പയുടെ സ്പര്‍ശം സൗഖ്യദായകമായി; ജൂലിയ പഴയജീവിതത്തിലേക്ക് ..

മാര്‍പാപ്പയുടെ സ്പര്‍ശം സൗഖ്യദായകമായി; ജൂലിയ പഴയജീവിതത്തിലേക്ക് ..

1444043650_1444043650_popeന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ച, കാലുകള്‍ തളര്‍ന്നുപോയിരുന്ന പന്ത്രണ്ടുകാരി ജൂലിയക്ക് അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ചതായി വാര്‍ത്തകള്‍. മെയ് മാസം മുതല്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട ജൂലിയ വീല്‍ച്ചെയറിലാണ് മാര്‍പാപ്പയെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍വച്ച് കണ്ടത്. ജൂലിയയുടെ അസുഖം എന്താണെന്ന് മനസ്സിലാക്കാന്‍ വൈദ്യശാസ്ത്രത്തിന് ഇതുവരെയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മാര്‍പാപ്പയെ കണ്ട് മടങ്ങിയതിന് ശേഷം ലെയിം ഡിസിസ് എന്ന അസുഖമാണെന്ന് കണ്ടെത്തി. ഇനി തുടര്‍ചികിത്സകള്‍ എളുപ്പമാകും. അതോടെ ജൂലിയ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുമെന്നാണ് എല്ലാവരും കരുതുന്നത്.

You must be logged in to post a comment Login