മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടലിന് ശേഷം ലൂഥറന്‍സ് ദിവ്യകാരുണ്യം സ്വീകരിച്ചു

വത്തിക്കാന്‍: ഫിന്നീഷില്‍ നിന്നുള്ള ഒരു സംഘം ലൂഥറന്‍ സഭാംഗങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ മീറ്റിംങിന് ശേഷം പങ്കെടുത്ത വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. കോട്ടിമ 24 എന്ന ആനുകാലികമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താന്‍ ദിവ്യകാരുണ്യം സ്വീകരിച്ചത് ഒരു യാദൃച്ഛികതയല്ല എന്ന് ലൂഥറന്‍ ബിഷപ് സാമൂവല്‍ സാല്‍മി കോട്ടിമാ 24 നോട് പറഞ്ഞു. വത്തിക്കാന്റെ സഭൈക്യപരമായ മനോഭാവമാണ് ഇതിന് പിന്നിലുള്ളതെന്ന് കാര്യത്തില്‍ സംശയം വേണ്ട എന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ മാര്‍പാപ്പയുണ്ടായിരുന്നില്ല എന്നാല്‍ അദ്ദേഹത്തിന്റെ നയതന്ത്രപരമായ ഉദ്ദേശ്യത്തിന്റെയും ഐക്യത്തിലേക്കുള്ള ദൗത്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമായിരുന്നു ഇതെന്നും ബിഷപ് വ്യക്തമാക്കി.

സഭയുടെ കാനന്‍ നിയമപ്രകാരം വരപ്രസാദാവസ്ഥയിലുള്ള കത്തോലിക്കര്‍ക്ക് മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള അനുവാദമുള്ളൂ.

You must be logged in to post a comment Login