മാര്‍പാപ്പയ്ക്ക് ശേഷം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 45,000 പേര്‍

മാര്‍പാപ്പയ്ക്ക് ശേഷം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 45,000 പേര്‍

download (1)വത്തിക്കാന്‍ സിറ്റി: അടുത്തവര്‍ഷം നടക്കുന്ന ലോകയുവജനദിനസമ്മേളനത്തില്‍ പങ്കെടുക്കാനായി മാര്‍പാപ്പ രജിസ്ട്രര്‍ ചെയ്തതിന്റെ തൊട്ടുപിന്നാലെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പേര് രജിസ്ട്രര്‍ ചെയ്തത് 45,000 യുവജനങ്ങള്‍. അസാധാരണമായ വിശുദ്ധ വര്‍ഷത്തിന്റെ ഭാഗമായാണ് ഇത്തവണ ലോകയുവജനസമ്മേളനം നടക്കുന്നത്. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും എന്നതാണ് ഇത്തവണത്തെ ആദര്‍ശവാക്യം. 2016 ജൂലൈ 26 മുതല്‍ 31 വരെയാണ് സമ്മേളനം നടക്കുന്നത്. പോളണ്ടിലെ ക്രാക്കോവിലാണ് സമ്മേളനം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോളണ്ട് ലോകയുവജനസമ്മേളനത്തി്‌ന് ആതിഥേയത്വമരുളുന്നത്.

You must be logged in to post a comment Login