മാര്‍പാപ്പ ഉപയോഗിച്ച വാഹനം ലേലത്തിന്

ഫിലാഡല്‍ഫിയ: ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ച വാഹനം സ്വന്തമാക്കാന്‍ പലര്‍ക്കും ആഗ്രഹം കാണില്ലേ..? ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഫിലാഡല്‍ഫിയ അതിരൂപത രംഗത്തു വന്നിരിക്കുകയാണ്. അമേരിക്കന്‍ സന്ദര്‍ശനസമയത്ത് മാര്‍പാപ്പ ഉപയോഗിച്ച വാഹനം ലേലത്തില്‍ വെയ്ക്കുമെന്ന് രൂപതാ വക്താക്കള്‍ അറിയിച്ചു.

രണ്ട് ഫിയറ്റ് കാറുകളാണ് അമേരിക്കന്‍ സന്ദര്‍ശന സമയത്ത് ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ചത്. സന്ദര്‍ശനത്തിനു ശേഷം ഫിലാഡല്‍ഫിയ അതിരൂപതക്ക് വാഹനങ്ങള്‍ രണ്ടും നല്‍കി. ഇതില്‍ ഒരു  കാര്‍ മാത്രമാണ് ലേലത്തിനു വെയ്ക്കുന്നത്. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന വാഹന പ്രദര്‍ശനത്തിലായിരിക്കും കാര്‍ ലേലത്തിനു വെയ്ക്കുക. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അതിരൂപതാ വക്താക്കള്‍ അറിയിച്ചു.

You must be logged in to post a comment Login