മാര്‍പാപ്പ പോളണ്ടില്‍

മാര്‍പാപ്പ പോളണ്ടില്‍

ക്രാക്കോവ്: ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പോളണ്ടില്‍ എത്തി. പ്രസിഡന്റ് ആന്ദ്രേ ദൂദ അടക്കമുള്ള നേതാക്കളും കത്തോലിക്കാ സഭാ നേതൃത്വവും ചേര്‍ന്നു മാര്‍പ്പാപ്പയെ സ്വീകരിച്ചു. മാര്‍പാപ്പ ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും.

സമ്മേളനവേദിയെലെത്തുന്ന മാര്‍പാപ്പയ്ക്ക് യുവജനങ്ങള്‍ നല്‍കുന്ന സ്വാഗതമായിരിക്കും ആദ്യത്തെ ചടങ്ങ്. പിന്നീട് യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്റെ വഴിയിലും രാത്രി ആരാധനയിലും മാര്‍പാപ്പ പങ്കെടുക്കും. സമാപനദിവസത്തെ ദിവ്യബലിക്കും മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും വിശുദ്ധ ഫൗസ്റ്റിനയുടെയും തീര്‍ഥാടന കേന്ദ്രങ്ങളും നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കും. യുവജനസംഗമത്തിന്റെ സംഘാടകരെയും വോളണ്ടിയര്‍മാരെയും പാപ്പ പ്രത്യേകം കാണും.

You must be logged in to post a comment Login