മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത് 12 അഭയാര്‍ത്ഥികളുമായി

മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത് 12 അഭയാര്‍ത്ഥികളുമായി

ലെസ്‌ബോസ്: ഗ്രീക്ക് ഐലന്റിലെ ലെസ്‌ബോസില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങിയപ്പോള്‍ കൂടെ പന്ത്രണ്ട് അഭയാര്‍ത്ഥികളുമുണ്ടായിരുന്നു. മൂന്നു കുടുംബങ്ങളിലെ ആറ് കുട്ടികളുള്‍പ്പെടെയായിരുന്നു ഈ പന്ത്രണ്ടുപേര്‍. എല്ലാവരും മുസ്ലീങ്ങളാണ്. സിറിയന്‍ യുദ്ധകാലത്ത് ബോംബിങില്‍ വീട് നഷ്ടപ്പെട്ടവരാണ് ഇവരെല്ലാവരും.

ഹസന്‍ നൂര്‍ ദമ്പതികളുടേതാണ് ഒരു കുടുംബം. ഇരുവരും എഞ്ചിനീയര്‍മാരാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ദമാസ്‌ക്കസില്‍ നിന്നുള്ളവരാണ്. റാമി അധ്യാപകനാണ്. സുഹൈല തയ്യല്‍ക്കാരിയിലും. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. ഒസാമയും വാഫായുടേതാണ് മറ്റൊരു കുടുംബം. എല്ലാ രാത്രിയിലും ഉറക്കത്തില്‍ നിന്നുണര്‍ന്ന് യുദ്ധഭീതിയില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വാവിട്ടു നിലവിളിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

മൂവായിരത്തോളം അഭയാര്‍ത്ഥികള്‍ ലെസ്‌ബോസിലുണ്ട്. പ്രത്യാശ കൈവെടിയരുതെന്നും ഏറ്റവും മഹത്തായ സമ്മാനം നമുക്ക് മറ്റൊരാള്‍ക്ക് കൈമാറാനുണ്ടെന്നും അത് സ്‌നേഹമാണെന്നും മാര്‍പാപ്പ അഭയാര്‍ത്ഥികളോട് പറഞ്ഞു.

You must be logged in to post a comment Login