മാര്‍പാപ്പ ‘വിപ്ലവത്തിന് ‘ തയ്യാറെടുക്കുന്നു

ന്യൂയോര്‍ക്ക്: വത്തിക്കാനെ സംബന്ധിച്ച സാമ്പത്തികമായ വിവാദങ്ങളുടെ പശ്ചാത്തലത്തിലും യാഥാസ്ഥിതികരായവരുടെ നിരന്തരമായ എതിര്‍പ്പുകളുടെ  പശ്ചാത്തലത്തിലും കത്തോലിക്കാസഭയുടെ നവീകരണത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ‘ വിപ്ലവത്തിന് ‘തയ്യാറെടുക്കുകയാണ് എന്ന് ഹോണ്‍ഡ്രിയന്‍ കര്‍ദിനാള്‍ ഓസ്‌ക്കര്‍ റോഡ്രിഗ്‌സ്. സ്‌നേഹത്തിന്റെയും പ്രത്യാശയുടേതുമായ വിപ്ലവമായിരിക്കും ഇത് എന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരിസ്ഥിതിക അജണ്ടകളെക്കുറിച്ച് ഫോര്‍ദാം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലതിന് വേണ്ടി ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിന് എതിര്‍പ്പുകളുണ്ടാവുക സ്വഭാവികമാണ്. ദൈവത്തെ അനുഗമിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എതിര്‍പ്പുകളെയും തടസ്സങ്ങളെയും നേരിടാനും തയ്യാറെടുക്കണം എന്ന് വിശുദ്ധ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നുണ്ട്. തെറ്റായ പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെങ്കിലും മാര്‍പാപ്പയെ അതൊന്നും ബാധിക്കുകയില്ല . മാര്‍പാപ്പ പ്രാര്‍ത്ഥനയുടെ മനുഷ്യനാണ്. ദൈവമനുഷ്യനാണ്. അദ്ദേഹത്തെ ഇത്തരം വിവാദങ്ങള്‍ സ്പര്‍ശിക്കുകയില്ല.അദ്ദേഹം ഭയപ്പെടുകയുമില്ല. താന്‍ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന അറിയാം. ധ്യാനം കൂടാതെ അദ്ദേഹം ഒന്നും പ്രവര്‍ത്തിക്കുകയില്ല. പ്രാര്‍ത്ഥനയില്ലാതെ ഒരു സ്റ്റെപ്പു പോലും അദ്ദേഹം എടുക്കുകയുമില്ല.

You must be logged in to post a comment Login