മാര്‍പാപ്പ വീണു

മാര്‍പാപ്പ വീണു

ക്രാക്കോവ്: ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോളണ്ടിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ജാസ്‌ന ഗോറ ആശ്രമത്തില്‍ ദിവ്യബലിക്കിടെ കാല്‍തെറ്റി വീണു. തെക്കന്‍ നഗരമായ ചെസ്റ്റോകോവയിലാണ് ജാസ്‌ന ഗോറ ആശ്രമം. ദിവ്യബലി അര്‍പ്പിക്കാന്‍ സഹകാര്‍മികര്‍ക്കൊപ്പം വേദിയിലേക്കുവരുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ പരിക്കൊന്നും ഏറ്റില്ല. ബലിവേദിയില്‍ എത്തി ദിവ്യബലി അര്‍പ്പിച്ച മാര്‍പാപ്പ വിശ്വാസികള്‍ക്ക് സന്ദേശവും നല്‍കി.

You must be logged in to post a comment Login