മാര്‍പാപ്പ സഞ്ചരിച്ച വാഹനം ലേലത്തില്‍ പോയത് 82,000 ഡോളറിന്

മാര്‍പാപ്പ സഞ്ചരിച്ച വാഹനം ലേലത്തില്‍ പോയത് 82,000 ഡോളറിന്

ഫിലാഡല്‍ഫിയ: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച കാര്‍ ചാപ്മാന്‍ ഓട്ടൊ ഗ്രൂപ്പ് ലേലത്തില്‍ പിടിച്ചു. 2015 സെപ്റ്റംബറിലാണ് ബ്ലാക്ക് ഫിയറ്റ് 500 L കാറില്‍ മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിച്ചത്.

11 മിനിറ്റ് നീണ്ടുനിന്ന ലേലം ഫിലാഡല്‍ഫിയ ഓട്ടോ ഷോയിലാണ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും BIDDS പത്തൊമ്പതോളം പേരാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ഫിലാഡല്‍ഫിയ അതിരൂപത വക്താവ് അറിയിച്ചു.

ഫിലഡല്‍ഫിയായില്‍ ഏഴ് ഓട്ടൊ ഷോറൂമുകളുടെ ഉടമസ്ഥരായ മൈക്കിള്‍ ചാപ്മാനം, കേയ്റ്റ് ചാപ്മാനം ലേലത്തില്‍ പിടിച്ച ബ്ലാക്ക് ഫിയറ്റ് ഹോര്‍ഷം ഡീലര്‍ഷിപ്പില്‍ പ്രദര്‍ശനത്തിനു വയ്ക്കുവാനാണ് തീരുമാനം.

ലേലത്തില്‍ ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സ്‌കൂളുകള്‍ക്കും വേണ്ടി വിനിയോഗിക്കുമെന്ന് ഫിലാഡല്‍ഫിയ അതിരൂപത വക്താക്കള്‍ അറിയിച്ചു.

അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ രണ്ട് ഫിയറ്റ് കാറുകള്‍ മാര്‍പാപ്പ ഉപയോഗിച്ചിരുന്നുവെങ്കിലും ഒരു കാറാണ് ലേലത്തില്‍വച്ചത്.

You must be logged in to post a comment Login